Thursday, June 13, 2019 Last Updated 19 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 05.05 PM

'ഞാന്‍ താമസിച്ചാണ് എഴുന്നേറ്റത്, അതുകൊണ്ട് മണ്ഡലത്തില്‍ നടന്ന ആക്രമണം അറിഞ്ഞില്ല'; സുപ്രിയോയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ മൂണ്‍ മൂണ്‍ സെന്നിന്റെ പ്രതികരണം

Moon Moon Sen

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനിരെ അന്‍സോള്‍ മണ്ഡലത്തില്‍ നടന്ന ആക്രമണത്തെ നിസാരവത്കരിച്ച് എം.പിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ മൂണ്‍ മൂണ്‍ സെന്‍. ബി.ജെ.പിയിലെ എതിര്‍സ്ഥാനാര്‍ത്ഥി ബബുള്‍ സുപ്രിയോയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. 'താന്‍ താമസിച്ചാണ് എഴുന്നേറ്റത്. അതുകൊണ്ട് ആക്രമണം അറിഞ്ഞില്ലെന്നാ'യിരുന്നു മൂണ്‍മൂണ്‍ സെന്നിന്റെ പ്രതികരണം. മത്സരിക്കുന്ന മണ്ഡലത്തില്‍ നടന്ന സംഭവത്തെകുറിച്ചാണ് അവരുടെ പ്രതികരണം.

'ജോലിക്കാര്‍ തനിക്ക് വൈകിയാണ് ബെഡ് ടീ എത്തിക്കുന്നത്. അതുകൊണ്ട് താന്‍ വളരെ വൈകിയാണ് ഉണരുക. പിന്നെ ഞാനെന്തു പറയാന്‍? ശരിക്കും ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല.' 65കാരിയായ മൂണ്‍ മൂണ്‍ ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു.

അന്‍സോളിലെ സിറ്റിംഗ് എം.പിയാണ് സുപ്രിയോ. രാവിലെ ബൂത്തിലെത്തിയ അവരുടെ കാര്‍ അടക്കം തകര്‍ത്തിരുന്നു. ബാങ്കുറയിലെ സിറ്റിംഗ് എം.പിയായ മൂണ്‍ മൂണിനെയാണ് സുപ്രിയോയെ നേരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

Ads by Google
Monday 29 Apr 2019 05.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW