Wednesday, June 26, 2019 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 04.25 PM

വാരണാസിയില്‍ മോഡിയുടെ എതിരാളി മോശം ഭക്ഷണത്തിന് പ്രതികരിച്ച പട്ടാളക്കാരന്‍ തേജ് ; സ്ഥാനാര്‍ത്ഥിയെ മാറ്റി പരീക്ഷിച്ച് എസ് പി

uploads/news/2019/04/304803/thej-and-modi.jpg

ലക്‌നൗ: വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേ സമാജ്‌വാദി പാര്‍ട്ടിയുടെ അപ്രതീക്ഷിത സര്‍ജിക്കല്‍ അറ്റാക്ക്. പട്ടാളക്കാര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തിന് എതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ച തേജ് ബഹാദൂര്‍ സ്ഥാനാര്‍ത്ഥിയാകും. ഈ കാരണത്താല്‍ ബിഎസ്എഫില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹാദൂര്‍.

നേരത്തേ മോഡിക്കെതിരേ എസ്പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ശാലിനി യാദവിനെ ആയിരുന്നു. ഇവര്‍ പത്രിക നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം എസ്പി തേജിനെ പിന്‍തുണയ്ക്കാന്‍ തീരുമാനിച്ചതോടെ ശാലിനി പത്രിക പിന്‍വലിച്ചേക്കുമെന്നാണ് കേള്‍ക്കുന്നത്. നേരത്തേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് തേജ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് താന്‍ എസ്പിയുടെ ചിഹ്നം ഉപയോഗിക്കുമെന്ന് നടത്തിയ വെളിപ്പെടുത്തലിന് തൊട്ടു പിന്നാലെ തേജ് ബഹാദൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എസ്പി പിന്തുണ പ്രഖ്യാപിച്ചു.

സൈന്യത്തില്‍ ജവാന്മാര്‍ക്ക് നല്‍കുന്നത് മോശമായ ഭക്ഷണമാണെന്ന് നേരത്തേ പ്രതികരിച്ചതിന് തേജ് ബഹാദൂറിനെ ബിഎസ്എഫില്‍ നിന്നും പുറത്താക്കിയിരുന്നു. ഇക്കാര്യം പറയുന്ന വീഡിയോ തേജ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ തേജിനെതിരേ അച്ചടക്ക ലംഘനത്തിന് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യത്തില്‍ നിന്നും പിരിച്ചു വിടുകയുമായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW