Friday, June 21, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 01.31 PM

അവിടെ കിട്ടുന്ന സ്‌നേഹവും കരുതലും ഒരിടത്തും കിട്ടില്ല ദുര്‍ഗ പറയുന്നു..

''വിമാനത്തിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ദുര്‍ഗ കൃഷ്ണയുടെ വിശേഷങ്ങളിലൂടെ...''
uploads/news/2019/04/304771/Durga290419a.jpg

ഗ്രാമവിശുദ്ധിയും തറവാട് വീടും പച്ചപ്പട്ടുടുത്ത പാടത്തിന്റെ സൗന്ദര്യവുമൊക്കെ എന്നും മനസില്‍ സൂക്ഷിക്കുന്ന തനി നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയാണ് ദുര്‍ഗകൃഷ്ണ. തുളസിക്കതിരിന്റെ നൈര്‍മല്യവും ഗ്രാമത്തിന്റെ വിശുദ്ധിയുമുള്ള പെണ്ണഴക്.

കോഴിക്കോട്ടെ തറവാട് വീട്ടിലാണ് ദുര്‍ഗയുടെ ഓണവും വിഷുവുമെല്ലാം. സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ചെറിയ ഇടവേളകളില്‍പ്പോളും ദുര്‍ഗ തന്റെ തറവാട്ടിലേക്ക് ഓടിയെത്തും.

തറവാട്ടിലെ വിഷു


കോഴിക്കോട് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ പുല്ലല്ലൂര്‍ ആണ് എന്റെ സ്വദേശം. പച്ചപ്പട്ടുടുത്ത വയലുകളുള്ള തനിനാടന്‍ പ്രദേശം. അവിടെ പഴയ കേരളശൈലിയിലുള്ള ഒരു തറവാട് വീടാണ് ഞങ്ങളുടേത്. എല്ലാ ആഘോഷാവസരങ്ങളിലും ബന്ധുക്കളെല്ലാവരും തറവാട്ടിലൊത്തു കൂടും.

ഞാന്‍ പഠിച്ചതൊക്കെ കണ്ണൂരായിരുന്നു. പിന്നീട് നൃത്തപഠനം തുടങ്ങിയ സമയത്തും പ്രോഗ്രാം ചെയ്യുന്ന സമയങ്ങളിലുമൊക്കെ വിഷു ദിവസം നൃത്തപരിപാടികളുമായി നല്ല തിരക്കായിരിക്കും.

എത്ര തിരക്കുണ്ടെങ്കിലും വിഷുവിന് തറവാട്ടിലെത്തണമെന്ന് അച്ഛന് നിര്‍ബന്ധമാണ്. അതുകൊണ്ട് എത്രവലിയ തിരക്കുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കി എല്ലാവരും അന്നേ ദിവസം വീട്ടിലുണ്ടാവും.

കണിയൊരുക്കിയും പടക്കംപൊട്ടിച്ചുമൊക്കെയാണ് ആഘോഷം. അച്ചച്ചനോടും മുതിര്‍ന്നവരോടുമൊക്കെ തലേദിവസമേ കൈനീട്ടത്തിന്റെ കാര്യം ഓര്‍മ്മിപ്പിക്കും. കണികണ്ടു കഴിഞ്ഞാല്‍ നേരെ പോകുന്നത് കൈനീട്ടം വാങ്ങാനാണ്.

തറവാട്ടിലെ ഏക പെണ്‍കുട്ടിയാണ് ഞാന്‍. ഇപ്പോഴും അവിടെച്ചെന്നാല്‍ മനസുകൊണ്ട് ഞാന്‍ ചെറിയ കുട്ടിയാകും. അവിടെ കിട്ടുന്ന സ്നേഹവും കരുതലുമൊന്നും വേറെവിടെയും കിട്ടില്ല.

uploads/news/2019/04/304771/Durga290419b.jpg

കൊച്ചിയിലെ ജീവിതം


കൊച്ചിയില്‍ ഫ്ളാറ്റന്വേഷിക്കുമ്പോള്‍ തിരക്കുകളൊന്നുമില്ലാത്ത ശാന്തമായൊരു സ്ഥമാണ് ഞാന്‍ ആഗ്രഹിച്ചത്. അതുപോലെ ചുറ്റും കുറേ മരങ്ങളും പച്ചപ്പുമൊക്കെ ഉള്ളയിടത്താണ് എന്റെ ഫ്ളാറ്റ്. എങ്കില്‍പ്പോലും വീടും നാടുമൊക്കെ മിസ് ചെയ്യുന്നുണ്ട്.

കാക്കനാട്ടെ ഫ്ളാറ്റില്‍ ബാല്‍ക്കണിക്ക് സമീപമുള്ള വരാന്തയാണ് എന്റെ ഫേവറിറ്റ് സ്‌പോട്. അവിടെയിരുന്നാല്‍ രാത്രിയില്‍ മഞ്ഞവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന കൊച്ചി നഗരത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാം. കുറച്ചെങ്കിലും റിലക്‌സ്ഡാകുന്നതപ്പോഴാണ്.

യാത്രകള്‍


ഷൂട്ടുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളില്‍പ്പോയെങ്കിലും മനസിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് വരിക്കാശ്ശേരി മനയും ഭഡ്ക്കലുമാണ്. പ്രേതം 2ന്റെ ഷൂട്ടിനവേണ്ടി ഒരുമാസത്തോളം മനയില്‍ ചെലവഴിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ടൂര്‍ പോയ ഫീലായിരുന്നു അപ്പോള്‍.
ഭഡ്ക്കലിനോട് ഒരല്‍പം ഇഷ്ടം കൂടുതലാണ്.

ആദ്യ സിനിമയുടെ ലൊക്കേഷനാണത്. ആ സിനിമയുടെ എന്റെ ഓപ്പണിങ് സീനില്‍ ആ സ്ഥലത്തിന്റെ ഭംഗി മുഴുവന്‍ കാണിക്കുന്നുണ്ട്. ഷൂട്ടിന്റെ സമയത്തൊക്കെ ഭയങ്കര ചൂടായിരുന്നു. രാജുവേട്ടനൊപ്പമുള്ള കുറച്ചു സീനുകള്‍ അവിടെയാണ് ഷൂട്ട് ചെയ്തത്. ആദ്യ സിനിമയുടെ എക്സൈറ്റ്മെന്റോടുകൂടിയാണ് ഓരോ ദിവസവും അവിടെ ചെലവഴിച്ചത്.

നടനം ജീവിതം


ഓര്‍മ്മവച്ച നാള്‍ മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ചെറുപ്പത്തിലൊന്നും നൃത്തമാണ് പാഷനെന്ന് തോന്നിയിട്ടില്ല. എങ്കിലും കുട്ടിക്കാലത്തൊക്കെ പഠനത്തേക്കാള്‍ നൃത്തത്തോടായിരുന്നു താല്‍പര്യം. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ നൃത്തത്തില്‍ തുടര്‍ പഠനം നടത്തണമെന്ന് തീരുമാനിച്ചു.

പക്ഷേ ഡിഗ്രി കഴിഞ്ഞശേഷം നൃത്തം പഠിക്കുന്നതിനോടായിരുന്നു വീട്ടുകാര്‍ക്ക് താല്‍പര്യം. അതുകൊണ്ട് പഠനത്തിനൊപ്പം ഭരതനാട്യത്തില്‍ ഡിപ്ലോമ ചെയ്തു, ഇപ്പോഴും പ്രാക്ടീസ് മുടക്കാറില്ല. പ്രോഗ്രാമുകളും ചെയ്യാറുണ്ട്്.

അഭിനയ ജീവിതം


നൃത്തമാണ് എന്നെ സിനിമയിലെത്തിച്ചത്. നൃത്തംചെയ്യുന്നതിനിടയില്‍ പരിക്കുപറ്റി കുറച്ചുനാള്‍ വീട്ടിലിരിക്കേണ്ടി വന്നു. ആ സമയത്താണ് ബ്യൂട്ടി കോണ്‍ണ്ടസ്റ്റില്‍ പങ്കെടുക്കുന്നത്. തുടര്‍ന്നാണ് സിനിമയില്‍ നിന്ന് ഓഫറുകള്‍ വരുന്നത്.

വിമാനത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അഭിനയത്തിലും ഒരു കൈ പരീക്ഷിക്കാമെന്ന് കരുതി, രാജുവേട്ടനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുന്നത് നിസാര കാര്യമല്ലല്ലോ. ഓഡീഷനി ല്‍ പങ്കെടുത്തു. സെലക്ടായി. അങ്ങനെ സിനിമയില്‍ അഭിനയിച്ചു തുടങ്ങി.

uploads/news/2019/04/304771/Durga290419c.jpg

സൗഹൃദങ്ങള്‍


സാനിയയാണ് സിനിമയിലെ അടുത്ത സുഹൃത്ത്്. അമ്മ ഷോയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഒരു അനിയത്തിയെപ്പോലെയാണ് സാനിയ. വളരെ മെച്വറായ, സ്മാര്‍ട്ടായ പെണ്‍കുട്ടിയാണവള്‍. സണ്ണി വെയ്ന്‍, ഡെയ്ന്‍, ഇവരുമൊക്കെയായി നല്ല സൗഹൃദമാണ്. സിനിമ കാണലും ചെറിയ യാത്രകളുമൊക്കെയായി ഇടയ്‌ക്കൊക്കെ അടിച്ചുപൊളിക്കാറുണ്ട്.

പുതുചിത്രങ്ങള്‍


കണ്‍ഫക്ഷന്‍, കുട്ടിമാമ, ലൗ ആക്ഷന്‍ ഡ്രാമ, വൃത്തം, കിങ് ഫിഷ് എന്നീ സിനിമകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയില്‍ നയന്‍താരയുമായി കോമ്പിനേഷന്‍ സീനുകളുണ്ട്. ആദ്യമായി രാജുവേട്ടനൊപ്പം സിനിമയില്‍ അഭിനയിച്ച അതേ എകസൈറ്റ്മെന്റിലാണ് നയന്‍താരയ്ക്കൊപ്പവും അഭിനയിച്ചത്.

മമ്മൂക്കയും ലാലേട്ടനും


മമ്മൂക്ക, ലാലേട്ടന്‍ ഇവരില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന് ഏത് നായികയോടു ചോദിച്ചാലും ണ്ടുപേര്‍ക്കുമൊപ്പമഭിനയിക്കണമെന്നേ പറയൂ. എനിക്കുമങ്ങനെയാണ്. മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ എനിക്കിഷ്ടമാണ്. എങ്കിലും ലാലേട്ടനോടാണ് കൂടുതല്‍ ഇഷ്ടം.

കുടുംബം


അച്ഛന്‍, അമ്മ, അനിയന്‍, അച്ചച്ചന്‍, അ ച്ചമ്മ എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛനും അമ്മയും എനിക്കൊപ്പം കൊച്ചിയിലുണ്ട്. മറ്റെല്ലാവരും നാട്ടിലാണ്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW