Sunday, May 19, 2019 Last Updated 57 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 12.29 PM

അധ്യാപികയായിരിക്കെ 14കാരന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം, വിവാഹബന്ധം വേര്‍പെടുത്തിയ അധ്യാപിക ജന്മം നല്‍കിയത് വിദ്യാര്‍ത്ഥിയുടെ നാല് മക്കള്‍ക്ക്; കുറ്റക്കാരി അധ്യാപികയെന്ന് കോടതി, എന്നാല്‍ സംഭവം അങ്ങനല്ലെന്ന് അധ്യാപിക

 underage student

വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് മുന്‍ വെസ്റ്റ് വിര്‍ജിനിയ അധ്യാപിക കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. 14 വയസുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി എലിസബത്ത് ഹാര്‍ബര്‍ട്ട് എന്ന അധ്യാപിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇപ്പോള്‍ 43 വയസുള്ള എലിസബത്തിന് ഈ വിദ്യാര്‍ത്ഥിയുടെ നാല് മക്കളുണ്ട്. വിദ്യാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ ബ്രിച്ചിന് ഇപ്പോള്‍ പ്രായം 28 ആണ്.

ക്രിസ്റ്റഫര്‍ 13-ാം വയസില്‍ തന്റെ മുത്തശ്ശിയുടെ വീട്ടിലേക്ക് താമസം മാറിയതോടെയാണ് അധ്യാപികയുമായി അടുക്കുന്നത്. അധ്യാപികയ്ക്ക് 30 വയസുള്ളപ്പോള്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. അന്ന് തനിക്ക് പ്രായം 14 ആയിരുന്നെന്നും ഇയാള്‍ പറയുന്നു. താന്‍ അവരെ 70 ശതമാനം അമ്മയായും 30 ശതമാനം കാമുകിയായുമാണ് കണ്ടിരുന്നതെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. 2006ല്‍ എലിസബത്ത് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടിയെന്നും ഇയാള്‍ പറയുന്നു.

2007ല്‍ 16 വയസുള്ളപ്പോള്‍ വിദ്യാര്‍ത്ഥിയുടെ കുഞ്ഞിനെ അധ്യാപിക ഉദരത്തില്‍ പേറി. ഇത്തരത്തില്‍ പിന്നീട് വിദ്യാര്‍ത്ഥിയുടെ നാല് കുഞ്ഞുങ്ങള്‍ക്ക് അധ്യാപിക ജന്മം നല്‍കി. തന്റെ കുട്ടികള്‍ക്കാണ് അധ്യാപിക ജന്മം നല്‍കിയതെന്നും ഇപ്പോള്‍ 28 വയസുള്ള ക്രിസ്റ്റഫര്‍ സമ്മതിക്കുന്നു.

എന്നാല്‍ തന്നെ മാനസികമായും ശാരീരികമായും ക്രിസ്റ്റഫര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് അധ്യാപികയുടെ വാദം. തന്നെ വീട്ടു തടങ്കലിലാക്കി ക്രിസ്റ്റഫര്‍ പീഡിപ്പിക്കുകയായിരുന്നെന്ന് എലിസബത്ത് പറയുന്നു. താന്‍ ഗര്‍ഭിണിയായിരുന്ന സമയങ്ങളിലൊക്കെ തന്നെ കടുത്ത മാനസിക പീഡനത്തിന് ക്രിസ്റ്റഫര്‍ ഇരയാക്കിയിരുന്നെന്നും അധ്യാപിക പറയുന്നു.

14-ാം വയസില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അധ്യാപിക കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന് കഴിഞ്ഞ ബുധനാഴ്ചയാണ് എലിസബത്ത് അറസ്റ്റിലായത്. 10000 ഡോളര്‍ കെട്ടിവെച്ച് ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ അവര്‍. സംഭവത്തില്‍ വശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്.

Ads by Google
Monday 29 Apr 2019 12.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW