Wednesday, June 12, 2019 Last Updated 40 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 10.14 AM

വളരെയേറെ അവസരങ്ങള്‍ വരുന്നുണ്ട് അതും നല്ല കഥാപാത്രങ്ങള്‍, പക്ഷേ പലതും ചെയ്യാനാകുന്നില്ല; ശോഭന തുറന്ന് പറയുന്നു

 about acting

1894-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിലേക്ക് കടന്ന് വരുന്നത്. പില്‍ക്കാലത്ത് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നിന്ന ശോഭന മണിച്ചിത്രത്താഴിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ലും രണ്ടാമത്തെ ദേശീയ പുരസ്‌കാരം നടിയെ തേടി എത്തി.

സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്‍ നിര്‍ത്തി ഇന്ത്യാ സര്‍ക്കാര്‍ ശോഭനയെ 2006 ജനുവരിയില്‍ പത്മശ്രീ പട്ടം നല്‍കി ആദരിച്ചു. നൃത്തത്തില്‍ സജീവമായിരിക്കുന്ന താരം കോച്ചടൈയാന്‍ എന്ന തമിഴ് സിനിമയിലായിരുന്നു അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ തിര എന്ന ചിത്രത്തിലായിരുന്നു അവസാനമായി ശോഭന അഭിനയിച്ചത്. തന്നെ തേടി ഇപ്പോഴും നിരവധി സിനിമകള്‍ മലയാളത്തില്‍ നിന്നു വരുന്നുവെന്ന് പറയുകയാണ് ശോഭന.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭനയുടെ ഈ തുറന്നു പറച്ചില്‍. '' കുറേയേറെ അവസരങ്ങള്‍ വരുന്നുണ്ട്. ഏറെയും നല്ല കഥാപാത്രങ്ങളാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പലതും ചെയ്യാന്‍ കഴിയുന്നില്ല. സിനിമയുടെ ഷെഡ്യൂള്‍ എന്റെ ഡാന്‍സ് പ്രോഗ്രാമുകളുടെ ഡേറ്റുകളുമായി യോജിച്ചു പോകില്ല. ആറു മാസവും ഒരു വര്‍ഷവുമൊക്കെ മുമ്പേ ബുക്ക് ചെയ്ത പ്രോഗ്രാമുകളാണ് മിക്കതും. അവ ഒഴിവാക്കി സിനിമ ചെയ്യുക ബുദ്ധിമുട്ടാണ് ''. - ശോഭന വ്യക്തമാക്കി.

നിലവില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ശോഭന ഇപ്പോള്‍. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തൊണ്ണൂറുകളിലെ ഹിറ്റ് താരജോഡിയായിരുന്ന സുരേഷ് ഗോപിയും ശോഭനയും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവരോടൊപ്പം നസ്രിയയും ചിത്രത്തിലുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW