Wednesday, June 12, 2019 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 09.33 AM

ക്യാപ്റ്റന്‍ അമേരിക്കയ്ക്ക് മാത്രമല്ല എനിക്കുമാകും സിക്‌സ് പാക്ക്

captain america movie

ചില സിനിമകളും കഥാപാത്രങ്ങളുമൊക്കെ നമ്മളെ വളരെയധികം സ്വാധീനിക്കാറുണ്ട്. കഥാപാത്രങ്ങളോടുള്ള ഇഷ്ടം മൂലം അങ്ങനെയാകാന്‍ ശ്രമിക്കുന്നവരും കുറവല്ല. ചിലര്‍ക്ക് കഥാപാത്രങ്ങള്‍ ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് ഒരു പ്രചോദനമാകാറുണ്ട്. അനുരാഗ് ചൗരസ്യ എന്ന എഞ്ചിനീയരുടെ ജീവിതത്തിലും പ്രചോദനമായത് ഒരു സിനിമയിലെ കഥാപാത്രമാണ്. ആദ്യ കാഴ്ചയില്‍ തന്നെ എല്ലാവരും 'എല്ലന്‍' എന്നുവിളിച്ച് കളിയാക്കിയിരുന്ന രൂപമായിരുന്നു അനുരാഗിന്റേത്. ശരീരം പുഷ്ടിപ്പെടുത്താന്‍ ഈ കളിയാക്കലുകള്‍ കൊണ്ട അനുരാഗ് കഷ്ടപ്പെട്ട് ശ്രമിച്ചിരുന്നു.

എന്നാല്‍ എന്തൊക്കെ കഴിച്ചാലും അനുരാഗിന്റെ ശരീരത്ത് മാത്രം പിടിക്കുന്നില്ല എന്നതായിരുന്നു വസ്തുത. ജിമ്മുകളില്‍ കയറി ഇറങ്ങി എല്ലാ വിദ്യകളും പരീക്ഷിച്ചെങ്കിലും അനുരാഗ് പരാജയപ്പെടുകയായിരുന്നു. അങ്ങനെയിരിക്കെയാണ് 2008-ല്‍ മാര്‍വല്‍ ഫ്രാഞ്ചയ്‌സിലെ ആദ്യ സിനിമയായ അയണ്‍ മാന്‍ റിലീസ് ചെയ്തത്. 2011 വരേയ്ക്കും കാര്യമായ മാറ്റമൊന്നും അനുരാഗിന് ഉണ്ടായില്ല. 2011 -ല്‍ അനുരാഗിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവമായിരുന്നു മാര്‍വല്‍ സീരീസിലെ 'ക്യാപ്റ്റന്‍ അമേരിക്ക ' എന്ന ചിത്രത്തിന്റെ റിലീസ്. അതില്‍ സ്റ്റീവ് റോജേഴ്‌സ് എന്ന മെലിഞ്ഞ പയ്യനുണ്ടാവുന്ന രൂപമാറ്റം അനുരാഗിനെ അത്ഭുതപ്പെടുത്തി.

മെലിഞ്ഞുണങ്ങിയ ഒരു രൂപത്തില്‍ നിന്നും നല്ലൊരു സിക്സ്പായ്ക്ക് മസില്‍ ബോഡിയിലേക്ക് രൂപം മാറുന്നത് കണ്ടപ്പോള്‍ അനുരാഗിനും ആവോശമായി. ക്രിസ് ഇവാന്‍സിന് ഒരു സിനിമയ്ക്കു വേണ്ടി ഇങ്ങനെ രൂപം മാറാമെങ്കില്‍ തനിക്കും സാധിക്കും. ആ സിനിമ അവന്റെ മനസ്സിന് വല്ലാത്തൊരു ഉന്മേഷം പകര്‍ന്നു. ആഹാരം കൃത്യമായി ശരീരത്ത് മാറ്റമുണ്ടാക്കി. അവന്റെ മസിലുകള്‍ മെല്ലെ മെല്ലെ വലിപ്പം വെക്കാന്‍ തുടങ്ങി. ഒപ്പം ജിമ്മിലെ വര്‍ക്ക്ഔട്ടിലും ഡയറ്റിലും കൃത്യമായ നിഷ്ഠപുലര്‍ത്തിയതോടെ അനുരാഗില്‍ ഉണ്ടായ മാറ്റം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. വെറും രണ്ടു വര്‍ഷം കൊണ്ട് അനുരാഗ്, 'സിക്സ്പാക്ക്' സ്വന്തമാക്കി.

' എന്റെ ജീവിതത്തിലെ ഇന്നത്തെ ഈ മാറ്റത്തിനും, അതെനിക്ക് തരുന്ന സന്തോഷങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം.. ക്യാപ്റ്റന്‍ അമേരിക്ക..' - അനുരാഗ് പറയുന്നു. തങ്ങള്‍ ചിന്തിക്കുന്നതു പോലും ഒരു പോലെയാണെന്ന് അനുരാഗ് കരുതുന്നു. ക്യാപ്റ്റന്‍ അമേരിക്കയുടെ അതേ ഉന്മേഷം, എനര്‍ജി, ദേഷ്യം, സങ്കടം, നിരാശ, സ്നേഹം, പ്രതീക്ഷ ഒക്കെ താനും അതേ തീവ്രതയില്‍ അറിയുന്നുണ്ടെന്നാണ് അനുരാഗ് പറയുന്നത്.

Ads by Google
Monday 29 Apr 2019 09.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW