Monday, May 20, 2019 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 08.07 AM

'എല്ലാവര്‍ക്കും ജീവിക്കണം, ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്'; മീരാ ജാസ്മിനൊപ്പമുള്ള ചിത്രത്തെ അശ്ലീലവത്കരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ അരുണ്‍ ഗോപി

online media

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അഭിനേത്രിയും സുഹൃത്തുമായ മീര ജാസ്മിനൊപ്പമുള്ള ചിത്രങ്ങള്‍ സംവിധായകന്‍ അരുണ്‍ ഗോപി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ ്‌ചെയ്തത്. വണ്ണം ഒക്കെ കുറഞ്ഞ മാരയെ കണ്ടപ്പോള്‍ സിനിയിലേക്കുള്ള മടങ്ങിവരവാണോ എന്ന് പലരും തിരക്കി. എന്നാല്‍ ചിത്രത്തെ മോശം രീതിയില്‍ പരാമര്‍ശിച്ച തില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ ഗോപി. വിവാഹ മോചിതയായ മീര ഇനി അരുണ്‍ ഗോപിക്കൊപ്പം എന്ന തരത്തിലായിരുന്നു പോസ്റ്റുകള്‍. ഇതിന് മറുപടിയായി അരുണ്‍ഗോപ് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണ് വാര്‍ത്ത.

അരുണ്‍ ഗോപി കുറിച്ചതിങ്ങനെ,

നമസ്‌കാരം

എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാവര്‍ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത് ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നതുകൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്.. ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല സൗഹൃദങ്ങള്‍ പറന്നുയരട്ടെ പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത് ഉയരെ അങ്ങനെ ഉയരട്ടെ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW