Monday, June 10, 2019 Last Updated 13 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 08.43 PM

കള്ളവോട്ട് ചെയ്ത വിരലുകള്‍ കാണിച്ച് സ്ഥാനാര്‍ത്ഥികള്‍; ഹ്രസ്വ ചിത്രം വൈറലാകുന്നു

Team prahasanam, Short film, Lok Sabha election

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ടീം ജാങ്കോ സ്‌പേസ് പുറത്തിറക്കിയ ഹ്രസ്വചിത്രം വൈറലാകുന്നു. കള്ളവോട്ടിനെതിരെ നല്ല സന്ദേശവുമായി പ്രഹസനം ടീം ഒരുക്കുന്ന ഒരു കുഞ്ഞു ചിത്രമാണിത്. ഒരു കൂട്ടം സിനിമാപ്രേമികളായ ചെറുപ്പക്കാറാണ് ഇതിന് പിന്നില്‍.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചര്‍ച്ചയ്ക്കിരിക്കുന്ന മൂന്നു കഥാപാത്രങ്ങള്‍. കള്ളവോട്ട് ചെയ്ത വിരലുകള്‍ കാണിച്ച് ഇരുവരും അവരവരുടെ പാര്‍ട്ടികളുടെ വിജയം ഉറപ്പിച്ചുവെന്ന് പറഞ്ഞിരിക്കുമ്പോള്‍ മൂന്നാമത്തെയാള്‍ സസ്‌പെന്‍സുമായി എത്തുന്നതാണ് പ്രമേയം.

ആക്ഷേപഹാസ്യത്തിലൂടെ കേരളത്തിലെ ഇപ്പോഴത്തെരാഷ്ട്രീയ പശ്ചാത്തലം വിശദീകരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നത്. കണ്ണൂരില്‍ കള്ളവോട്ട് രേഖപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

അരുണ്‍ പുനലൂര്‍, ശരത് കുമാര്‍, ശബരിരാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിലാഷ് ശ്രീധരനും അശ്വിന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് സംവിധാനം. സച്ചിന്‍ സതീഷ് ക്യാമറ നിര്‍വഹിച്ചിരിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW