Wednesday, June 12, 2019 Last Updated 31 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

രേഖകള്‍ ഹാജരാക്കാനായില്ല , വൈദികനില്‍നിന്ന്‌ പിടിച്ചെടുത്ത 9.66 കോടി സര്‍ക്കാര്‍ ട്രഷറിയില്‍

uploads/news/2019/04/304431/d2.jpg

ന്യൂഡല്‍ഹി: ജലന്തര്‍ രൂപതാ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ വിശ്വസ്‌തനായ ഫാ. ആന്റണി മാടശേരിയില്‍നിന്ന്‌ പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത കോടിക്കണക്കിനു പണത്തിന്റെ ഉറവിടം വ്യക്‌തമാക്കാനായില്ല. അതിനാല്‍, വൈദികന്റെ താമസസ്‌ഥലത്തുനിന്നു പിടിച്ചെടുത്ത 9.66 കോടി സര്‍ക്കാര്‍ ട്രഷറിയിലേക്ക്‌ മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായും ഹാജരാക്കാനായിട്ടില്ല. അനുവദിക്കപ്പെട്ട സമയത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പണം സര്‍ക്കാരിന്റെ അധീനതയിലാകും.
ആകെ 16.67 കോടിയാണ്‌ പിടിച്ചെടുത്തതെന്നും ഇതില്‍ നിന്ന്‌ 6.65 കോടി പോലീസ്‌ മുക്കിയെന്നുമുള്ള ഫാ. മാടശേരിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്‌. രൂപതയ്‌ക്ക്‌ കീഴിലുള്ള സഹോദയാ സ്‌കൂളുകളില്‍നിന്ന്‌ ലഭിച്ച തുകയാണ്‌ പിടിച്ചെടുത്തതെന്നായിരുന്നു അച്ചന്റെ വിശദീകരണം. രൂപതയുടെ നിയന്ത്രണത്തിന്‌ പുറത്ത്‌ അദ്ദേഹം നടത്തുന്ന പല ബിസിനസ്‌ സംരംഭങ്ങളെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ്‌ തെളിവുകള്‍ ശേഖരിച്ചു. ഡല്‍ഹി അടക്കമുള്ള മേഖലകളില്‍ വലിയ സംരംഭങ്ങളുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ലഭിച്ചത്‌.
സഹോദയാ കമ്പനിക്ക്‌ മേല്‍ രൂപതയ്‌ക്കുള്ള നിയന്ത്രണവും അവകാശവും വ്യക്‌തമാക്കാന്‍ ഫാ. മാടശേരിക്ക്‌ സാധിക്കാത്തതും സംശയത്തിനിടയാക്കി. ആരോപണങ്ങളുയര്‍ന്നിട്ടും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ സഹോദയയുടെ ഡയറക്‌ടര്‍ ജനറല്‍ കൂടിയായ അദ്ദേഹം തയാറായിട്ടില്ല. വൈദികന്റെ നടപടി സഭാ നേതൃത്വം ഗൗരവത്തോടെയാണ്‌ കാണുന്നത്‌. അദ്ദേഹം നടത്തുന്ന കോടികളുടെ ബിസിനസ്‌ സംരംഭങ്ങള്‍ ബിഷപ്‌ ഫ്രാങ്കോയെയും സംശയനിഴലിലാക്കുന്നു.
കന്യാസ്‌ത്രീയുടെ ലൈംഗിക പരാതിയുമായി ബന്ധപ്പെട്ട്‌ അന്വേഷണം നേരിടുന്ന ബിഷപ്പിന്‌ എന്‍ഫോഴ്‌സമെന്റ്‌ ഡയറക്‌ടറേറ്റ്‌ അടക്കമുള്ള ഏജന്‍സികളുടെ കണ്ടെത്തലുകള്‍ കൂനിന്മേല്‍ക്കുരുവായി. കച്ചവടതാല്‍പ്പര്യങ്ങള്‍ക്കാണ്‌ ബിഷപ്പും വിശ്വസ്‌തരും മുന്‍ഗണന നല്‍കുന്നതെന്ന ആക്ഷേപം ഉന്നയിക്കുന്ന മറ്റു വൈദികര്‍, തെളിവുകള്‍ നിരത്തി വത്തിക്കാനിലേക്ക്‌ കത്തയച്ചതായാണ്‌ വിവരം.
അതിര്‍ത്തിമേഖലകളില്‍ പുരോഹിതനായി പ്രേഷിതപ്രവര്‍ത്തനം തുടങ്ങി, ബിഷപ്പ്‌ പദവിയിലെത്തിയ അദ്ദേഹത്തിനു പഞ്ചാബ്‌ രാഷ്‌ട്രീയത്തില്‍ ശക്‌തമായ സ്വാധീനമുണ്ട്‌. കേന്ദ്ര സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവ്‌, ബിഷപ്പുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നെങ്കിലും ആര്‍.എസ്‌.എസ്‌. നേതൃത്വം അദേഹത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. കേരളാ പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണിത്‌.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW