Wednesday, June 12, 2019 Last Updated 31 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

അവസരവാദികള്‍ക്ക്‌ വേണ്ടത്‌ ദുര്‍ബല സര്‍ക്കാര്‍: മോഡി

uploads/news/2019/04/304430/d1.jpg

കന്നൗജ്‌/ഹാര്‍ദോയി(യു.പി.): അവസരവാദികളുടെ സഖ്യം ദുര്‍ബലമായ സര്‍ക്കാരാണ്‌ ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. യു.പിയിലെ എസ്‌.പി, ബി.എസ്‌.പി, ആര്‍.എല്‍.ഡി. സഖ്യത്തെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആക്രമണം. ജാതി മന്ത്രം ജപിക്കുന്ന ഇവരുടെ ഉന്നം ജനങ്ങളുടെ പണമാണെന്നും അദ്ദേഹം ആരോപിച്ചു. ഹാര്‍ദോയിലും സമാജ്‌വാദി പാര്‍ട്ടി കോട്ടയായ കന്നൗജിലും നടത്തിയ തെരഞ്ഞെടുപ്പു റാലികളിലാണ്‌ മോഡി പ്രതിപക്ഷ സഖ്യത്തിനെതിരേ ആഞ്ഞടിച്ചത്‌. വാരാണസി മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
കന്നൗജില്‍ താന്‍ ജാതി രാഷ്‌ട്രീയത്തിനെതിരാണെന്നു പറഞ്ഞ മോഡി, തന്റെ വിമര്‍ശകര്‍ക്ക്‌ നന്ദി പറയാനും മറന്നില്ല. കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്‌കറെ എക്കാലവും അവഗണിച്ചിരുന്നുവെന്നും "ഭീം ആപ്പ്‌" അദ്ദേഹത്തിനുള്ള തന്റെ സര്‍ക്കാരിന്റെ ആദരമാണെന്നും ഹാര്‍ദോയിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
"മായാവതിജിയോട്‌ ഞാന്‍ കൈ കൂപ്പിപ്പറയുകയാണ്‌, ഞാന്‍ പിന്നാക്ക വിഭാഗക്കാരനാണ്‌. എന്നെ ജാതി രാഷ്‌ട്രീയത്തിലേക്ക്‌ വലിച്ചിഴയ്‌ക്കരുത്‌. 130 കോടി ജനങ്ങളാണ്‌ എന്റെ കുടുംബം. എന്റെ വിമര്‍ശകര്‍ പറയുന്നതു വരെ എന്റെ ജാതി ഏതെന്ന്‌ രാജ്യത്ത്‌ ആര്‍ക്കും അറിയില്ലായിരുന്നു. ഒരു കാര്യത്തില്‍ അഖിലേഷ്‌ജി, മായാവതിജി, കോണ്‍ഗ്രസുകാര്‍ തുടങ്ങിയവരോട്‌ എനിക്ക്‌ കടപ്പാടുണ്ട്‌, എന്റെ ജാതി ചര്‍ച്ചാ വിഷയമാക്കിയതിന്‌. പിന്നാക്ക വിഭാഗത്തില്‍ ജനിക്കുന്നത്‌ രാജ്യത്തെ സേവിക്കാനുള്ള ഒരവസരമായാണ്‌ ഞാന്‍ കാണുന്നത്‌" എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW