Wednesday, June 12, 2019 Last Updated 31 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

രോഹിത്‌ തിവാരി രോഗിയായിരുന്നു; കേസ്‌ കെട്ടിച്ചമച്ചതെന്നു ഭാര്യയുടെ കുടുംബം

uploads/news/2019/04/304428/d6.jpg

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത്‌ ശേഖറിന്റെ മരണം സംബന്ധിച്ച വിവാദം തുടര്‍ന്നു. രോഗത്തെ തുടര്‍ന്നു രോഹിതിന്റെ ജീവന്‍ അപകടാവസ്‌ഥയിലായിരുന്നെന്ന വാദവുമായി കേസില്‍ അറസ്‌റ്റിലായ ഭാര്യ അപൂര്‍വ ശുക്ലയുടെ അമ്മ മഞ്‌ജുഷ രംഗത്തെത്തി.
രോഹിതും ഉജ്വലയും തമ്മിലുള്ള സ്വത്ത്‌ തര്‍ക്കമാണു മരണത്തില്‍ കലാശിച്ചതെന്നാണു മഞ്‌ജുഷയുടെ നിലപാട്‌. ഒരു സ്‌ത്രീയുമായി രോഹിതിനുള്ള ബന്ധവും മറയ്‌ക്കാന്‍ ബന്ധുക്കള്‍ക്ക്‌ ആഗ്രഹമുണ്ടായിരുന്നു. തിവാരി കുടുംബത്തിന്റെ രാഷ്‌ട്രീയ സ്വാധീനംകൂടിയായപ്പോള്‍ അപൂര്‍വ കുടുങ്ങിയെന്നാണ്‌ അവകാശവാദം. രോഹിതിനു ഗുരുതരമായ ഹൃദ്രോഗമുണ്ടെന്ന വസ്‌തുത മറച്ചുവച്ചാണു വിവാഹം നടത്തിയതെന്ന്‌ അപൂര്‍വയുടെ പിതാവും സുപ്രീംകോടതി അഭിഭാഷകനുമായ പി.കെ. ശുക്ല പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പൂജയുമായി കഴിയുകയായിരുന്നു അപൂര്‍വ. ഇതിനിടെയാണു മരണമുണ്ടായതെന്ന്‌ അദ്ദേഹം പറഞ്ഞു. ഉജ്വലയും മകനും തമ്മിലുള്ള തര്‍ക്കത്തില്‍ അപൂര്‍വ കുടുങ്ങുകയായിരുന്നു. രോഹിതിന്റെ സ്വത്തിന്റെ ഓഹരി വാഗ്‌ദാനം ചെയ്‌താണ്‌ ഉജ്വല ജീവനക്കാരെ വരുതിയിലാക്കി കേസ്‌ അപൂര്‍വയ്‌ക്കെതിരേ തിരിച്ചതെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌.
ഉറക്കത്തില്‍ ശല്യം ചെയ്യുന്നതിനു രോഹിതിന്‌ ഇഷ്‌ടമായിരുന്നില്ല. ഈ മാസം 16 നു രാവിലെ രോഹിത്‌ ഉറക്കമെഴുന്നേറ്റില്ല. വൈകിട്ട്‌ 4.30 വരെ അദ്ദേഹത്തിനായി കാത്തിരുന്നു. തുടര്‍ന്ന്‌ അശുതോഷാണ്‌ അദ്ദേഹത്തെ ഉണര്‍ത്താന്‍ പോയത്‌. രോഹിതിന്റെ അവസ്‌ഥ അദ്ദേഹമാണ്‌ ആദ്യം കണ്ടതെന്നും അഡ്വ. ശുക്ല അവകാശപ്പെട്ടു.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW