Thursday, June 27, 2019 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

പരസ്യപ്രചാരണം കഴിഞ്ഞു; നാലാംഘട്ടം നാളെ

uploads/news/2019/04/304427/d5.jpg

ന്യൂഡല്‍ഹി : നാലാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. വോട്ടെടുപ്പ്‌ നാളെ നടക്കും. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ ഇനിയുള്ള ഏഴ്‌ ഘട്ടവും ഹിന്ദി ഹൃദയഭൂമിയിലാണ്‌. അതിനാല്‍, കൂടുതല്‍ സീറ്റ്‌ കരസ്‌ഥമാക്കാനുള്ള ശക്‌തമായ പ്രചാരണത്തിലാണ്‌ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍.
ഒന്‍പത്‌ സംസ്‌ഥാനങ്ങളിലെ 71 സീറ്റിലേക്കാണ്‌ നാളെ തെരഞ്ഞെടുപ്പ്‌ നടക്കുക. ബിഹാറില്‍ അഞ്ചും മധ്യപ്രദേശിലും ഒഡിഷയിലും ആറു വീതവും രാജസ്‌ഥാനിലും ഉത്തര്‍പ്രദേശിലും 13 വീതവും പശ്‌ചിമ ബംഗാളില്‍ എട്ടും മഹാരാഷ്‌ട്രയില്‍ പതിനേഴും സീറ്റിലാണു വോട്ടെടുപ്പ്‌.
ജമ്മു കശ്‌മീരിലെ ലഡാക്കിലും തെരഞ്ഞെടുപ്പ്‌ നടക്കും. ഉത്തര്‍പ്രദേശിലെ എസ്‌.പി- ബി.എസ്‌.പി. മഹാസഖ്യം വലിയ ഭീഷണിയായ സാഹചര്യത്തില്‍ തീവ്ര ഹിന്ദുത്വ അജന്‍ഡയിലൂന്നിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം.
ദക്ഷിണേന്ത്യയിലടക്കം ബി.ജെ.പിക്ക്‌ ഏറെയൊന്നും സ്വാധീനമില്ലാത്ത മേഖലകളിലായിരുന്നു കഴിഞ്ഞ മൂന്നു ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ്‌. എന്നാല്‍, അടുത്തഘട്ടത്തിലേക്ക്‌ കടന്നതോടെ ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട്‌ ഏറ്റുമുട്ടുകയാണ്‌.
മധ്യപ്രദേശിലും രാജ്‌ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിനാല്‍ ഈ സംസ്‌ഥാനങ്ങളില്‍ ബി.ജെ.പിക്ക്‌ കരുത്തുകാട്ടേണ്ടതുണ്ട്‌.
അതേസമയം, ഭരണം പിടിച്ച ആത്മവിശ്വാസത്തിലാണ്‌ കോണ്‍ഗ്രസ്‌. എന്നാല്‍, ഗ്രൂപ്പു പോര്‌ രൂക്ഷമാകുന്നത്‌ രാജസ്‌ഥാനില്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യതയെ ബാധിക്കുമെന്ന്‌ നേതൃത്വത്തിന്‌ ആശങ്കയുണ്ട്‌. ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ നേതാവ്‌ കനയ്യകുമാര്‍ മത്സരിക്കുന്ന ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ നാളെയാണ്‌ വോട്ടെടുപ്പ്‌.
കേന്ദ്രമന്ത്രി ഗിരിരാജ്‌ സിംഗ്‌ ആണ്‌ എതിര്‍സ്‌ഥാനാര്‍ഥി. ആര്‍.ജെ.ഡി. സ്‌ഥാനാര്‍ഥി തന്‍വീര്‍ ഹസനും രംഗത്തിറങ്ങിയതോടെ ശക്‌തമായ ത്രികോണമത്സരത്തിനാണ്‌ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്‌. മധ്യപ്രദേശ്‌ മുഖ്യമന്ത്രിയുമായ കമല്‍നാഥ്‌ തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്ന ചിന്ത്‌വാരയില്‍ അദ്ദേഹത്തിന്റെ മകന്‍ നകുല്‍നാഥും നാളെ ജനവിധി തേടും.
ശിവസേനാ നേതാവ്‌ അരവിന്ദ്‌സാവന്ത്‌ മത്സരിക്കുന്ന മുബൈ സൗത്ത്‌, ബി.ജെ.പിയുടെ തീപ്പൊരി നേതാവ്‌ സാക്ഷി മഹാരാജ്‌ മത്സരിക്കുന്ന യു.പിയിലെ ഉന്നാവോ, ബി.ജെ.പിയുടെ സിറ്റിംഗ്‌ എം.പി. ബാബുല്‍ സുപ്രിയോയും സിനിമാ താരം മൂണ്‍ മൂണ്‍ സെന്നും ഏറ്റുമുട്ടുന്ന അസന്‍സോള്‍ തുടങ്ങിയവ നാലാംഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങളാണ്‌.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW