Saturday, June 08, 2019 Last Updated 13 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

ശിവലിംഗത്തിലെ തേള്‍ പ്രയോഗം: കോടതിയില്‍ ഹാജരാകാന്‍ തരൂരിനു നിര്‍ദേശം

uploads/news/2019/04/304426/d4.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശിവലിംഗത്തിലെ തേള്‍ എന്നു പരാമര്‍ശിച്ചിനു കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂരിനോടു ജൂണ്‍ ഏഴിനു ഹാജരാകാന്‍ ഡല്‍ഹി കോടതി നിര്‍ദേശം. തന്റെ മതവികാരത്തെ അദ്ദേഹത്തിന്റെ അഭിപ്രായം വ്രണപ്പെടുത്തിയെന്ന്‌ ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവ്‌ രാജീവ്‌ ബബ്ബാര്‍ നല്‍കിയ അപകീര്‍ത്തി ഹര്‍ജിയില്‍ അഡീഷണല്‍ ചീഫ്‌ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്‌ സാമര്‍ വിശാലാണു സമന്‍സ്‌ അയച്ചത്‌. കഴിഞ്ഞവര്‍ഷം ബംഗളുരുവില്‍ നടന്ന സാഹിത്യോത്സവത്തിലാണ്‌ തരൂര്‍ വിവാദപ്രസ്‌താവന നടത്തിയത്‌.
ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണു മോഡിയെന്നും കൈകൊണ്ടു നീക്കാനോ ചെരുപ്പുകൊണ്ട്‌ ഇടിക്കാനോ കഴിയില്ലെന്നുമായിരുന്നു തരൂരിന്റെ പരാമര്‍ശം. മോഡിയെ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ നിരാശമൂലം ഒരു ആര്‍.എസ്‌.എസ്‌. നേതാവ്‌ പത്രക്കാരനോട്‌ ഇക്കാര്യം വെളിപ്പെടുത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌. ഇതു വിവാദമായതോടെ, പരാമര്‍ശം താന്‍ നടത്തിയതല്ലെന്നും ആറുവര്‍ഷമായി ഇതു പൊതു ഇടത്തിലുണ്ടെന്നുമായിരുന്നു തരൂരിന്റെ മറുപടി. എന്നാല്‍, ഈ പരാമര്‍ശം താനുള്‍പ്പെടെ അനേകം ഹൈന്ദവരുടെ വികാരം വ്രണപ്പെടുത്തിയെന്നാണു ഹര്‍ജിക്കാരന്റെ വാദം.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW