Thursday, June 27, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

വാരാണസിയില്‍ മോഡിക്കെതിരേ മത്സരിക്കാന്‍ 50 കര്‍ഷകരും മൂന്ന്‌ തെലുങ്ക്‌ ആക്‌ടിവിസ്‌റ്റുകളും

ന്യൂഡല്‍ഹി: വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ പത്രിക സമര്‍പ്പിക്കാന്‍ തെലങ്കാനയില്‍നിന്നുള്ള 50 കര്‍ഷകരെത്തി. തെലങ്കാനയിലെ നിസാമാബാദില്‍നിന്നാണു മഞ്ഞള്‍ കര്‍ഷകരുടെ പ്രതിനിധികളെന്ന നിലയിലാണ്‌ 50 പേരും പത്രിക നല്‍കുക. കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണു മത്സരം. തമിഴ്‌നാട്ടില്‍നിന്നുള്ള കര്‍ഷകരും വാരാണസിയില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌.
ആന്ധ്ര പ്രദേശ്‌- തെലങ്കാന സംസ്‌ഥാനങ്ങളിലെ മൂന്ന്‌ ആക്‌ടിവിസ്‌റ്റുകളും ഇന്നലെ പത്രിക നല്‍കി. ആന്ധ്രയിലെ പ്രകാശം ജില്ലയിലെ വി. ശ്രീനിവാസ്‌, കെ. രവികിരണ്‍ ശര്‍മ, തെലങ്കാനയിലെ നല്‍ഗോണ്ഡ ജില്ലയിലെ ജെ. സുധീര്‍ എന്നിവരാണ്‌ ഇന്നലെ പത്രിക സമര്‍പ്പിച്ചത്‌. ജലസേചന പദ്ധതിയാണ്‌ ഇവരുടെ ആവശ്യം.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW