Wednesday, June 12, 2019 Last Updated 31 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

പ്രധാനമന്ത്രി സ്‌ഥാനം: രാഹുലിനേക്കാള്‍ മികച്ചത്‌ മായാവതിയും മമതയുമെന്നു പവാര്‍

മുംബൈ: പ്രധാനമന്ത്രി സ്‌ഥാനത്തേക്ക്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ മികച്ചത്‌ ബി.എസ്‌.പി. അധ്യക്ഷ മായാവതി, പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരാണെന്ന്‌ എന്‍.സി.പി. അധ്യക്ഷന്‍ ശരദ്‌ പവാര്‍. പൊതുമിനിമം പരിപാടിയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം സി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം എന്‍.ഡി.എയിലെ ചില കക്ഷികള്‍ തങ്ങളുടെ കൂടെയുണ്ടാവും. 2004ല്‍ മുന്നണിയില്ലാതെ ഒറ്റയ്‌ക്കാണ്‌ പൊരുതിയത്‌. തെരഞ്ഞെടുപ്പിനുശേഷം ഞങ്ങള്‍ മുന്നണിയുണ്ടാക്കി. പ്രാദേശിക കക്ഷികളെ യോജിപ്പിച്ചുകൊണ്ടുള്ള മുന്നണിയാണു വേണ്ടത്‌. ഒാരോ മേഖലകളിലും അവരുടെ ശക്‌തി അംഗീകരിക്കണം. രാജ്യത്ത്‌ നല്ല നേതാക്കന്മാര്‍ക്ക്‌ കുറവൊന്നുമില്ല. തെരഞ്ഞെടുപ്പിനു ശേഷം നേതാവിനെ തീരുമാനിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW