Wednesday, June 12, 2019 Last Updated 32 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

വ്യാജബോംബ്‌ ഭീഷണി: വിമുക്‌തഭടന്‍ അറസ്‌റ്റില്‍

ബംഗളുരു: കേരളമടക്കം ഇന്ത്യയുടെ തെക്ക്‌, പടിഞ്ഞാറന്‍ സംസ്‌ഥാനങ്ങളില്‍ സ്‌ഫോടനം നടക്കുമെന്നു പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ച മുന്‍ കരസേനാംഗം അറസ്‌റ്റില്‍. വ്യാജസന്ദേശമാണോയെന്നു പെട്ടെന്നു സ്‌ഥരീകരിക്കാനാകാത്തതിനാല്‍ ഏഴു സംസ്‌ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
വ്യാജ ബോംബുഭീഷണി കൈമാറിയ സ്വാമി സുന്ദര്‍മൂര്‍ത്തി എന്ന അറുപത്തിയഞ്ചുകാരനെയാണു കര്‍ണാടക പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഹൊസൂറിലേക്കു പോകുന്ന ലോറി ഡ്രൈവര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ വെള്ളിയാഴ്‌ച രാത്രി പത്തിനാണ്‌ അവലാഹള്ളിയില്‍ പിടിയിലായത്‌. തുടര്‍ന്ന്‌ ബംഗളുരു സിറ്റി പോലീസിനു കൈമാറി.
മൂര്‍ത്തി ഓഫീസര്‍ റാങ്കിലുള്ളയാളാണോ എന്നു പോലീസ്‌ വ്യക്‌തമാക്കിയിട്ടില്ല. സുന്ദര്‍മൂര്‍ത്തി നല്‍കിയത്‌ വ്യാജസന്ദേശമാണെന്നു പ്രഥമദൃഷ്‌ട്യാ ഉറപ്പിച്ചിരുന്നു. എന്നാല്‍, ഒരു പരീക്ഷണം വേണ്ടെന്നു കരുതി ജാഗ്രതാനിര്‍ദേശം കൈമാറുകയായിരുന്നെന്നാണ്‌ ഇപ്പോള്‍ പോലീസ്‌ ചൂണ്ടിക്കാട്ടുന്നത്‌.
വെള്ളിയാഴ്‌ച കേരളത്തിനു പുറമേ തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, തെലങ്കാന, ഗോവ, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലെ ഡി.ജി.പിമാരെ വിളിച്ച്‌ കര്‍ണാടക ഡി.ജി.പി. സ്‌ഫോടന മുന്നറയിപ്പു കൈമാറി. ഈ സംസ്‌ഥാനങ്ങളിലും പുതുച്ചേരിയിലും സ്‌ഫോടനം നടക്കാന്‍ പോകുന്നെന്നായിരുന്നു മൂര്‍ത്തിയുടെ സന്ദേശം.ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനങ്ങള്‍ മുന്നറിയിപ്പ്‌ തികഞ്ഞ ഗൗരവത്തിലെടുത്തു. ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനുകളിലും സ്‌ഫോടനമുണ്ടാകുമെന്നുവിവരമുണ്ടായിരുന്നതിനാല്‍ ഇവിടങ്ങളില്‍ തെരച്ചില്‍ അടക്കം തുടങ്ങിയിരുന്നു.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW