Wednesday, June 12, 2019 Last Updated 32 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

എയര്‍ ഇന്ത്യ സെര്‍വര്‍ തകരാറില്‍; വിമാന സര്‍വീസ്‌ താറുമാറായി

ന്യൂഡല്‍ഹി: സെര്‍വര്‍ തകരാറിലയാതിനെത്തുടര്‍ന്ന്‌ എയര്‍ ഇന്ത്യാ സര്‍വീസുകള്‍ താറുമാറായി. ആഭ്യന്തര സര്‍വീസുകളെയാണ്‌ തകരാര്‍ കൂടുതലായി ബാധിച്ചതെന്ന്‌ എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്‌തമാക്കി. അഞ്ചു മണിക്കൂര്‍ നീണ്ട അനിശ്‌ചിതത്വത്തിനൊടുവില്‍ രാവിലെ 8.30 നു തകരാര്‍ പരിഹരിച്ചെന്നു സി.എം.ഡി. ശ്വനി ലൊഹാനി അറിയിച്ചു.
പുലര്‍ച്ചെ 3.30 ഓടെയാണ്‌ സെര്‍വര്‍ തകരാറുണ്ടാകുന്നത്‌. തകരാര്‍ മൂലം 85 ഫ്‌ളൈറ്റുകള്‍ വൈകിയെന്നും ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയെന്നുമായിരുന്നു ആദ്യ അറിയിപ്പ്‌. എന്നാല്‍, 155 സര്‍വീസുകള്‍ വൈകിയെന്ന്‌ പിന്നീട്‌ വ്യക്‌തമായി. ഇതോടെ യാത്രക്കാര്‍ ഒന്നടങ്കം വിമാനത്താവളത്തില്‍ കുടുങ്ങി. വിവിധ സമൂഹമാധ്യമങ്ങളില്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവയ്‌ക്കപ്പെട്ടിരുന്നു. ബോര്‍ഡിങ്‌ പാസുകള്‍ എടുക്കാന്‍ സാധിക്കാതിരുന്നതോടെയാണു തകരാര്‍ ശ്രദ്ധയില്‍പെട്ടത്‌. പാസഞ്ചര്‍ സര്‍വീസ്‌ സിസ്‌റ്റം (പി.എസ്‌.എസ്‌.) സോഫ്‌റ്റ്‌വേറിലായിരുന്നു തകരാര്‍. ചെക്ക്‌ ഇന്‍, ബാഗേജ്‌, റിസര്‍വേഷന്‍ എന്നിവ നിയന്ത്രിക്കുന്ന സോഫ്‌റ്റ്‌വേറാണ്‌ പി.എസ്‌.എസ്‌. അറ്റ്‌ലാന്റ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിത(എസ്‌.ഐ.ടി.എ.) എന്ന കമ്പനിയാണ്‌ പി.എസ്‌.എസ്‌. മെയ്‌ന്റനെന്‍സ്‌ നടത്തുന്നത്‌. എയര്‍ ഇന്ത്യ ഗ്രൂപ്പും സബ്‌സിഡയറി കമ്പനികളായ അലൈന്‍സ്‌ എയര്‍, എയര്‍ ഇന്ത്യ എക്‌സ്‌പ്രസും ചേര്‍ന്ന്‌ പ്രതിദിനം 674 സര്‍വീസുകള്‍ ഓപ്പറേറ്റ്‌ ചെയ്യുന്നുണ്ട്‌.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW