Wednesday, June 12, 2019 Last Updated 32 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

കര്‍ഷകര്‍ക്കെതിരേ കേസ്‌: അനുനയത്തിനു പെപ്‌സി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഉരുളക്കിഴങ്ങ്‌ കര്‍ഷകര്‍ക്കെതിരേയുള്ള കേസില്‍ പ്രതിഷേധം ശക്‌തമായതോടെ അനുനയനീക്കവുമായി ലെയ്‌സ്‌ കമ്പനി ഉടമകളായ പെപ്‌സികോ. കേസ്‌ കോടതിക്കു പുറത്ത്‌ ഒത്തുതീര്‍പ്പിനു തയാറാണെന്നും കര്‍ഷകരെ തങ്ങളുടെ പരിശീലന പരിപാടിയുടെ ഭാഗമാക്കാമെന്നുമുള്ള വാഗ്‌ദാനവുമായാണ്‌ കമ്പനി രംഗത്തെത്തിയത്‌.
ചിപ്‌സ്‌ ഉണ്ടാക്കാനുപയോഗിക്കുന്ന പ്രത്യേകതരം ഉരുളക്കിഴങ്ങ്‌ കൃഷി ചെയ്‌തതിന്‌ 1.05 കോടി വീതം നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ഒന്‍പത്‌ കര്‍ഷകര്‍ക്കെതിരേയാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇതേത്തുടര്‍ന്ന്‌ രാജ്യത്ത്‌ കമ്പനിക്കെതിരേ ബഹിഷ്‌കരണാഹ്വാനം ശക്‌തമായി. ഇതോടെ, വിളയും വിത്തുകളും മുഴുവനായി നശിപ്പിച്ചാല്‍ മാത്രം കേസ്‌ പിന്‍വലിക്കാമെന്നു തുടക്കത്തില്‍ ഉപാധിവച്ച കമ്പനി പത്തിമടക്കുകയായിരുന്നു.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW