Friday, June 21, 2019 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 09.54 PM

ഹൃദയാരോഗ്യം സംരക്ഷിക്കാം

uploads/news/2019/04/304404/book2.jpg

ഹൃദയാരോഗ്യത്തിന്റെ അഭാവം ഇന്ന്‌ ആഗോളതലത്തില്‍ മനുഷ്യര്‍ നേരിടുന്ന വിപത്തുകളിലൊന്നാണ്‌. അനാരോഗ്യകരമായ ജീവിതശൈലി ഒരു പരിധി വരെ ഹൃദയത്തെ ആപത്‌കരമായ അവസ്‌ഥയിലേക്ക്‌ തളളിവിടുന്നു. എന്നാല്‍ ശ്രദ്ധാപൂര്‍വമായ പരിചരണങ്ങള്‍ ഹൃദയാരോഗ്യം സംരക്ഷിച്ചു നിര്‍ത്താന്‍ പര്യാപ്‌തമാണ്‌. രോഗം വന്ന്‌ ചികിത്സതേടുന്നതിനേക്കാള്‍ വരാതെ നോക്കുന്നതാണ്‌ പ്രായോഗികമെന്ന്‌ ഏവര്‍ക്കും അറിയാം. ഒന്നാമത്‌ ഭീമമായ ചികിത്സാച്ചെലവുകള്‍ ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാന്‍ കഴിയില്ല. അതിന്‌ പുറമെ ദൈനംദിന ജീവിതത്തില്‍ രോഗാവസ്‌ഥ പല വിധ പരിമിതികള്‍ സൃഷ്‌ടിക്കുന്നു.
മാതൃകാപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനുളള സാഹചര്യങ്ങളുടെ അഭാവമാണ്‌ പലരെയും ഹൃദ്‌രോഗത്തിലേക്ക്‌ തളളിവിടുന്നത്‌.
ഏതൊക്കെ ഭക്ഷണം കഴിക്കാം, കഴിക്കരുത്‌. എന്തൊക്കെ തരംവ്യായാമങ്ങള്‍ ചെയ്യാം ചെയ്യരുത്‌ എന്നിങ്ങനെ കൃത്യമായ നിര്‍ദേശങ്ങള്‍ വളരെ വിശദവും വിപലവുമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ്‌ ഹൃദ്‌രോഗചികിത്സാവിദഗ്‌ധനായ ഡോ.ജോര്‍ജ്‌ തയ്യില്‍ തയ്യാറാക്കിയ ഹൃദയാരോഗ്യം സംരക്ഷിക്കാം.
അന്താരാഷ്‌ട്ര നിലവാരമുളള 200 ഓളം പഠനങ്ങള്‍ ക്രോഡീകരിച്ചാണ്‌ ഡോ.തയ്യില്‍ ഈ പുസ്‌തകം രചിച്ചിട്ടുളളത്‌.
അതേ സമയം ഏത്‌ സാധാരണക്കാരനും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അതീവ
ലളിതമായി കാര്യങ്ങള്‍ പ്രതിപാദിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്‌. ചോദ്യോത്തരങ്ങളുടെ രീതിയിലാണ്‌ പുസ്‌തകത്തിന്റെ അവതരണരീതി. ഇതും സങ്കീര്‍ണ്ണതകളില്ലാതെ വസ്‌തുതകള്‍ വളരെ വേഗം ഗ്രഹിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു. ഹൃദ്‌രോഗികളില്‍ നെഞ്ചുവേദന എപ്രകാരമാണ്‌ അനുഭവപ്പെടുന്നത്‌?
സാധാരണ എടുക്കാറുളള ഇ.സി.ജി ഹൃദ്‌രോഗനിര്‍ണ്ണയത്തിന്‌ നൂറുശതമാനം സഹായകരമാണോ?
എന്നിങ്ങനെ ഹൃദ്‌രോഗവുമായി ബന്ധപ്പെട്ട്‌ നാം അറിയാന്‍ ആഗ്രഹിക്കുന്നതും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍ ഈ പുസ്‌തകത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. രോഗം വന്നവര്‍ക്കും രോഗഭീഷണി നേരിടുന്നവര്‍ക്കും രോഗം വരാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ്‌ ഈ പുസ്‌തകം.
ഹാര്‍ട്ടറ്റാക്ക്‌ ഭയപ്പെടാതെ ജീവിക്കാം

ഡോ. ജോര്‍ജ്‌ തയ്യില്‍
കറന്റ ്‌ ബുക്‌സ്, തൃശൂര്‍

എസ്‌. നന്ദകിഷോര്‍

Ads by Google
Saturday 27 Apr 2019 09.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW