Friday, June 21, 2019 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 09.54 PM

ഇംഗ്ലീഷ്‌ പഠിക്കാം എളുപ്പത്തില്‍

uploads/news/2019/04/304403/book.jpg

സമകാലീന സമൂഹത്തില്‍ നല്ലൊരു ശതമാനം ആള്‍ക്കാരും പ്രായഭേദമന്യേ ആഗ്രഹിക്കുന്ന കാര്യമാണ്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ പ്രാവിണ്യം നേടുകയെന്നത്‌. ഇതിനുള്ള കുറുക്കുവഴികള്‍ വാഗ്‌ദാനം ചെയ്യുന്ന പുസ്‌തകങ്ങളും സ്‌ഥാപനങ്ങളും മറ്റും ധാരാളമായി നമുക്കു ചുറ്റും ലഭ്യമാണുതാനും. എന്നാല്‍ പുരുഷോത്തം എഴുതിയ MYTH VS REALITY എന്ന പുസ്‌തകം സാധാരണ ലഭിക്കുന്ന പുസ്‌തകങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ്‌. അമേരിക്കന്‍ എഴുത്തുകാരിയും എഡിറ്ററുമായ ക്രിസ്‌റ്റീനാ ഡെപ്‌ട്യുല എഴുതിയ സുന്ദരമായ ആമുഖത്തോടുകൂടി തുടങ്ങി കേരളത്തിലെ ഇംഗ്ലീഷ്‌ ഭാഷാ പഠനത്തിന്റെ പ്രാധാന്യവും അതിന്റെ കാരണങ്ങളും പ്രതിപാദിക്കുന്ന എഴുത്തുകാരന്റെ കുറിപ്പുമായി മുന്നോട്ടു നീങ്ങുന്ന പുസ്‌തകം നല്ല ചിട്ടയായാണ്‌ ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നത്‌.
ഭാഷകളുടെ പൊതു പ്രവര്‍ത്തനങ്ങള്‍, ഇംഗ്ലീഷ്‌ എന്ന ലോകഭാഷ, സ്‌പോക്കണ്‍ ഇംഗ്ലീഷിനെക്കുറിച്ചു ഇന്ത്യക്കാര്‍ മനസ്സില്‍ സൂക്ഷിക്കുന്ന തെറ്റിദ്ധാരണകള്‍ എന്തൊക്കെയാണെന്ന്‌ പ്രതിപാദിക്കുന്ന ഈ പുസ്‌തകം എങ്ങിനെ ഇംഗ്ലീഷ്‌ അനായാസേന സ്വായത്തമാക്കാം എന്ന്‌ ലളിതമായി പ്രതിപാദിക്കുന്നു. കൂടാതെ ധ്യാനം എന്ന പുരാതന മാര്‍ഗം, അതിന്റെ സവിശേഷതകള്‍ അവ എങ്ങിനെ ഭാഷാപഠനത്തിനു പ്രത്യേകിച്ച്‌- ഇംഗ്ലീഷ്‌ ഭാഷാപഠനത്തിന്‌- ഉതകും എന്നതും ഈ പുസ്‌തകത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്‌. ഭാഷ പഠനം മാത്രമല്ല നമ്മുടെ ഓര്‍മശക്‌തി വര്‍ധിപ്പിക്കാനും തദ്വാര ഭാഷ കൂടുതല്‍ നന്നായും എളുപ്പത്തിലും സ്വായത്തമാക്കാനും കഴിയുമെന്നും പുരുഷോത്തം സമര്‍ഥിക്കുന്നു. ഇംഗ്ലീഷ്‌ ഭാഷ പഠിക്കാന്‍ ഇത്ര ബുദ്ധിമുട്ടാവുന്നതു എന്തുകൊണ്ട്‌ എങ്ങിനെ ഇതിനെ മറികടന്നു ഇംഗ്ലീഷില്‍ പ്രാവിണ്യം നേടി സംഭാഷണങ്ങള്‍ ഉരുത്തിരിച്ചെടുക്കാം. അതിലൂടെ നമ്മുടെ വീക്ഷണത്തിന്റെ ചക്രവാളം എങ്ങനെ വികസിപ്പിക്കാം എന്ന്‌ പറഞ്ഞാണ്‌ പുസ്‌തകം അവസാനിപ്പിക്കുന്നത്‌.
സ്‌ഥിരമായി കാണുന്നതുപോലെ ഗ്രാമ്മറിന്റെ നിയമാവലികളും ഉദാഹരണങ്ങളും കൊണ്ട്‌ വായനക്കാരനെ സ്‌തബ്‌ധനാക്കുകയല്ല പുരുഷോത്തം ചെയ്യുന്നത്‌. മറിച്ച്‌ പ്രശ്‌നങ്ങള്‍ പഠിച്ചു ലളിതമായ ഭാഷയില്‍ ഉദാഹരണസഹിതം അവതരിപ്പിക്കുകയും ആര്‍ക്കും സ്വീകരിക്കാവുന്ന പ്രശ്‌ന പരിഹാര മാര്‍ഗം നിര്‌േദ്ദശിക്കുകയുമാണ്‌ ചെയ്യുന്നത്‌.
ഒരു ഭാഷാശാസ്‌ത്രജ്‌ഞ വീക്ഷണത്തിലൂടെ ഭാഷയുടെ പ്രവര്‍ത്തനവും, ഇംഗ്ലീഷ്‌ പഠനത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അതിനു യഥാര്‍ഥ ജീവിതത്തില്‍ ഒരു സാധാരണക്കാരന്‌ എന്തൊക്കെ പരിഹാരങ്ങള്‍ എങ്ങിനെയൊക്കെ കണ്ടെത്താനാകും എന്നാണ്‌ പുരുഷോത്തം പറയുന്നത്‌. ധ്യാനത്തെപ്പറ്റിയും അതെ ഗ്രാഹ്യത്തില്‍തന്നെ ആര്‍ക്കും മനസ്സിലാക്കാവുന്ന തരത്തില്‍ ലഘുവാക്കി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഈ ഒരു സമന്വയമാണ്‌ ഈ പുസ്‌തകത്തെ വ്യത്യസ്‌തമാക്കുന്നത്‌. ഇംഗ്ലീഷ്‌ ഭാഷയെപ്പറ്റി കൂടുതല്‍ അറിയാനും കൂടുതല്‍ ചിന്തിക്കാനും താല്‌പര്യമുള്ളവര്‍ക്ക്‌ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടായിരിക്കും ഈ പുസ്‌തകം.

മിത്ത്‌ വേഴ്‌സസ്‌ റിയാലിറ്റി
(ഇംഗ്ലീഷ്‌ ഗ്രാമര്‍)
പുരുഷോത്തം
ആബ്‌സ് പബ്ലിഷിംഗ്‌ ഹൗസ്‌

ഡോ. ദീപ പ്രസാദ്‌
കാര്യവട്ടം യൂണിവേഴ്‌സിറ്റി

Ads by Google
Saturday 27 Apr 2019 09.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW