Wednesday, June 26, 2019 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 02.57 PM

ഗംഭീറിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം

uploads/news/2019/04/304363/gambir.jpg

ന്യൂഡല്‍ഹി : അനുമതി വാങ്ങാതെ റാലി നടത്തിയതിന് ഈസ്റ്റ് ഡല്‍ഹി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതംഗംഭീറിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നല്‍കി. ഈസ്റ്റ് ഡല്‍ഹി ഇലക്ടറല്‍ ഓഫീസര്‍ കെ. മഹേഷാണ് ഡല്‍ഹി പൊലീസിനോട് ഗംഭീറിനെതിരെ എഫ്.ഐ.ആറെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് അനുമതി വാങ്ങാതെയാണ് ഏപ്രില്‍ 25ന് ഡല്‍ഹിയിലെ ജങ്പുരയില്‍ ഗംഭീര്‍ റാലി നടത്തിയത്. ബി.ജെ.പി നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഗംഭീര്‍ കഴിഞ്ഞ മാസമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതും സ്ഥാനാര്‍ത്ഥിയായതും.

രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന നല്‍കിയ മറ്റൊരു പരാതിയും ഗൗതം ഗംഭീറിനെതിരെ നിലനില്‍ക്കുന്നുണ്ട്.

രാജേന്ദ്ര നഗറിലും കരോള്‍ ബാഗിലുമായി രണ്ട് വോട്ടര്‍ പട്ടികയില്‍ ഗൗതം ഗംഭീറിന്റെ പേരുണ്ടെന്നും ഈ രണ്ടു സ്ഥലങ്ങളിലെയും വോട്ടര്‍ ഐ.ഡി ഗംഭീറിന്റെ പക്കലുണ്ടെന്നും എ.എ.പി ആരോപിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW