Wednesday, June 12, 2019 Last Updated 31 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 02.06 PM

പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ താമസിച്ചത് പാര്‍ട്ടി ഗ്രാമങ്ങളില്‍; രാജ്മോഹന്‍ ഉണ്ണിത്താന്‍

Rajmohan Unnithan

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പിന് എത്തിയ പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി ഗ്രാമങ്ങളിലാണ് താമസിച്ചതെന്നാണ് ആരോപണം.

വോട്ടിങ് മെഷിന്‍ തകരാറിലാണെന്ന് പറഞ്ഞ് പലയിടത്തും മണിക്കൂറുകള്‍ വോട്ടെടുപ്പ് മാറ്റിവച്ചതും രാത്രിയിലേക്ക് നീട്ടുന്നതിനായിരുന്നു. വെട്ടവും വെളിച്ചവും ഇല്ലാത്ത സമയത്താണ് കള്ളവോട്ടുകനടന്നത്. ഇത്രയധികം കള്ളവോട്ട് നടന്നാലും താന്‍ തന്നെ ജയിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കള്ളവോട്ട് ചെയ്തവരില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുണ്ടെന്നും അവരെ അയോഗ്യരാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ബൂത്ത് ഏജന്റ്മാരെയടക്കം പുറത്താക്കി. കളക്ടറോട് നിരവധി തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കള്ളവോട്ടിനെതിരെ ഞാന്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് കണ്ണൂരിലെ യുഡിഎഫ് സുധാകരന്‍ പറഞ്ഞു. പലരും തന്നോട് ചോദിച്ചിരുന്നു നിങ്ങളിതൊക്കെ വെറുതെ പറയുകയല്ലെന്ന്.

Ads by Google
Saturday 27 Apr 2019 02.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW