Friday, June 21, 2019 Last Updated 27 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.46 PM

വേനലിലും കൂളാവാം

''വേനല്‍ ചൂടേറ്റ് വാടാതെ ഫ്രെ ഷായിരിക്കാന്‍ ചര്‍മ്മത്തിന് കരുതലേകാം.''
uploads/news/2019/04/304341/beautytips270419a.jpg

വേനല്‍ക്കാലമിങ്ങെത്തിയതോടെ വെയിലിന്റെ ചൂടും കാഠിന്യവുമൊക്കെ കൂടുകയാണ്. ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

മോയ്‌സ്ചറൈസറും സണ്‍സ്‌ക്രീനും


വേനലില്‍ ചര്‍മ്മം വരണ്ടുണങ്ങുന്നത് സ്വാഭാവികമാണ്. ഇതൊഴിവാക്കാന്‍ നിലവാരമുള്ള മോയ്സ്ചറൈസര്‍ ഉപയോഗിക്കാം. വേനല്‍ക്കാലത്ത് പുറത്തിറങ്ങുന്നതിന് 1520 മിനിറ്റ് മുമ്പായി സണ്‍സ്‌ക്രീന്‍ പുരട്ടണം.

ചര്‍മ്മസംരക്ഷണം


വേനലില്‍ ചര്‍മ്മം വേണ്ടരീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ സണ്‍ബേണ്‍, കരുവാളിപ്പ്, ചുവന്നുതടിക്കല്‍, സ്‌കിന്‍ അലര്‍ജി തുടങ്ങിയവ ഉണ്ടായേക്കാം. സൂര്യരശ്മികള്‍ നേരിട്ട് ശരീരത്തില്‍ പതിക്കുമ്പോള്‍ ചര്‍മ്മത്തിലെ കൊളാജനും ഇലാസ്റ്റിക് കോശങ്ങള്‍ക്കും കേടുപാട് സംഭവിക്കുന്നു. അതിനാല്‍ ചര്‍മ്മസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

വെയിലത്ത് ഇറങ്ങുമ്പോള്‍ കറുത്ത കണ്ണട ഉപയോഗിച്ചാല്‍ കണ്ണിനുതാഴെയുള്ള കറുപ്പ് കുറയ്ക്കാം. വേനല്‍ക്കാലത്ത് ചര്‍മ്മത്തില്‍ പാല്‍ കൊണ്ട് ക്ലെന്‍സിംഗും റോസ് വാട്ടര്‍ ഉപയോഗിച്ച് ടോണിംഗും അലോവരജെല്‍ ഉപയോഗിച്ച് മോയ്സറൈസിംഗും ചെയ്യാം.

ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസമെങ്കിലും എക്‌സ്ഫോളിയേറ്റ് ചെയ്യുക. ഇതിലൂടെ രക്തചംക്രമണം വര്‍ദ്ധിക്കും. ചര്‍മ്മത്തിന്റെ പുറമേയുള്ള മൃതകോശങ്ങള്‍ നീക്കംചെയ്യാനുമാകും.

രാവിലെ ഉറക്കമുണരുമ്പോഴും രാത്രി കിടക്കാന്‍ പോകുന്ന സമയത്തും വീര്യം കുറഞ്ഞ സോപ്പുപയോഗിച്ച് മുഖവും കഴുത്തും വൃത്തിയാക്കുക. ഫേസ് വാഷ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ചര്‍മ്മത്തിന്റെ സ്വഭാവം നോക്കി അനുയോജ്യമായത് ഉപയോഗിക്കുക.

uploads/news/2019/04/304341/beautytips270419.jpg

നാച്ചുറല്‍ ഫേസ്പാക്ക്


നാച്ചുറല്‍ ഫേയ്സ്പാക്ക് ഇടുന്നതിനു മുന്‍പ് മുഖം അഞ്ച് മിനുട്ട് ആവി കൊള്ളിച്ച് നേര്‍ത്ത തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി പഴങ്ങളും പച്ചക്കറിയകളും ധാരാളം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. നന്നായി ഉറങ്ങുകയും വ്യായാമം ശീലിക്കുകയും ചെയ്താല്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കാം.

കടലമാവും തൈരും


രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുകയും മുഖക്കുരു മാറാന്‍ സഹായിക്കുകയും ചെയ്യും.

കക്കിരിയും കറ്റാര്‍വാഴയും


കറ്റാര്‍ വാഴയുടെ വഴുവഴുപ്പുള്ള മധ്യഭാഗം ചുരണ്ടിയെടുക്കുക. ഇത് ചെറുതായി ചുരണ്ടിയ കക്കിരിയുമായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഇത് ജലാംശം നിലനിര്‍ത്തുകയും രക്തസഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യും.

പപ്പായയും തേനും


അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. വരണ്ട ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനിത് സഹായിക്കും. പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍.

തലമുടി പരിചരണം


1. ഹെയര്‍ഡ്രയര്‍ ഉപയോഗം പരമാവധി കുറയ്ക്കുക.
2. മുടി ഷാംപൂ ചെയ്തശേഷം ചെറുചൂടുള്ള എണ്ണ മുടിവേരുകള്‍ മുതല്‍ അറ്റംവരെ പുരട്ടി മസാജ് ചെയ്യുക.
3. പല്ലകന്ന ചീപ്പ് ഉപയോഗിക്കുക.
4. നനഞ്ഞ മുടി ചീകരുത്.
5. പുറത്തുപോകുന്ന സമയത്ത് തലയില്‍ തൊപ്പിയണിയുകയോ സ്‌കാര്‍ഫ് കെട്ടുകയോ ചെയ്യുന്നതാണ് ഉചിതം.
6. മുടിയില്‍ പതിവായി കണ്ടീഷണറും ഹെയര്‍ സണ്‍സ്‌ക്രീന്‍ ക്രീമും ഉപയോഗിക്കുക.
uploads/news/2019/04/304341/beautytips270419b.jpg

മേക്കപ്


ലൈറ്റ് നിറത്തിലുള്ള മേക്കപ്പാണ് വേനല്‍ക്കാലത്ത് ഇണങ്ങുക. വാട്ടര്‍പ്രൂഫ് മേക്കപ്പാണ് കൂടുതല്‍ ഉചിതം. വേനല്‍ക്കാലത്ത് ഐഷാഡോ ക്രീം അല്ലെങ്കില്‍ ഗ്ലിറ്റര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ലൈറ്റ് ഷേഡിലുള്ള കേക്ക് ഐഷാഡോ ഉപയോഗിക്കാം.

കണ്ണുകളുടെ മേക്കപ്പിന് ഒരേ നിറത്തിലുള്ള ഷേഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഐലൈനറിനൊപ്പം വാട്ടര്‍പ്രൂഫ് മസ്‌ക്കാര ഉപയോഗിക്കുക. പീച്ച്, റോസ്, അല്ലെങ്കില്‍ ഇളംപിങ്ക് നിറത്തിലുള്ള ലിപ്സറ്റിക്കുകള്‍ ഉപയോഗിക്കാം.

പെര്‍ഫ്യൂം, ടാല്‍ക്കം പൗഡര്‍


വേനല്‍ക്കാലത്ത് വിയര്‍പ്പു വഴിയുണ്ടാകുന്ന ദുര്‍ഗന്ധമകറ്റാന്‍ ഡിയോ ഉപയോഗിക്കുന്നത് പതിവാണ്. ഡിയോയില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് മറക്കരുത്.

ഡിയോ നേരിട്ട് ചര്‍മ്മത്തില്‍ സ്‌പ്രേ ചെയ്യുകയാണെങ്കില്‍ വെയിലേറ്റ് ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് വേനല്‍ക്കാലത്ത് ഫ്രഷ് ആയി തോന്നാന്‍ ടാല്‍ക്കം പൗഡറോ നല്ല സുഗന്ധമുള്ള സോപ്പോ ഉപയോഗിക്കുക.

ഇനി പെര്‍ഫ്യൂം ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഉചിതമായത് തെരഞ്ഞെടുക്കാം. വേനലില്‍ സിട്രസ്, വുഡ് എന്നിവയടങ്ങിയ പെര്‍ഫ്യൂമാണ് നല്ലത്. നേര്‍ത്ത സുഗന്ധമുള്ള ചന്ദന പെര്‍ഫ്യൂം മനസിനും ശരീരത്തിനും കുളിര്‍മ്മയേകും. കൂടാതെ ലെമണ്‍, സ്ട്രോബറി, ലാവന്‍ഡര്‍, മുല്ല തുടങ്ങിയ ഫ്ളേവറിലുള്ള പെര്‍ഫ്യൂമും നല്ലതാണ്.

uploads/news/2019/04/304341/beautytips270419c.jpg

അനാവശ്യ രോമമകറ്റാം


ശരീരത്തിലെ അമിത രോമവളര്‍ച്ച ചിലര്‍ക്ക് അസ്വസ്തതയുണ്ടാക്കാം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ശരീരത്തിലെ അനാവശ്യരോമങ്ങള്‍ നീക്കം ചെയ്യുന്നതിന് വാക്സിംഗ്, ഷേവിംഗ് എന്നിവയാണ് ഉചിതമായ മാര്‍ഗങ്ങള്‍. കൂടാതെ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളുമുപയോഗിക്കാം.

പഞ്ചസാര, തേന്‍, ചെറുനാരങ്ങ എന്നിവ നന്നായി മിക്സ് ചെയ്ത് ചൂടാക്കുക. ഈ മിശ്രിതം കട്ടയായി തുടങ്ങുമ്പോള്‍ കുറച്ച് വെള്ളം ഒഴിക്കുക. ഇത് ചൂടാറിയശേഷം ഇളംചൂടോടെ രോമങ്ങളില്‍ പുരട്ടുക. എന്നിട്ട് തുണികൊണ്ട് കവര്‍ ചെയ്ത് തിരുമ്മുക. എന്നിട്ട് രോമവളര്‍ച്ചയുടെ എതിര്‍ദിശയിലേക്ക് വലിച്ചെടുക്കുക.

രണ്ടു സ്പൂണ്‍ പപ്പായ പേസ്റ്റില്‍ അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഈ പേസ്റ്റ് മുഖത്ത് തേച്ചു പിടിപ്പിയ്ക്കുക. 15520 മിനിറ്റിനുശേഷം കൈകൊണ്ട് സ്‌ക്രബ് ചെയ്ത് തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുക. ആഴ്ചയില്‍ 13 തവണ ആവര്‍ത്തിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW