Friday, July 05, 2019 Last Updated 17 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.40 PM

ഇൻഡിഗോ എയർലൈൻസ് ദോഹ - തിരുവനന്തപുരം സർവീസ് താത്കാലികമായി നിർത്തുന്നു

uploads/news/2019/04/304339/Gulf270419a.jpg

ദോഹ: ഇൻഡിഗോ ദോഹ - തിരുവനന്തപുരം സർവീസ് മേയ് 2 മുതൽ താൽക്കാലികമായി നിർത്തുന്നതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. യാത്രക്കാരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

വേനലവധി യാത്രക്കാർ കൂടുതലുള്ള സീസണിൽ പെട്ടെന്ന് സർവീസ് നിർത്തുന്നതു പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലക്കാരായ പ്രവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കും. വാണിജ്യ കാരണങ്ങളാലാണു സർവീസ് നിർത്തുന്നതെന്നും ഓഗസ്റ്റിനുശേഷം പുനരാരംഭിക്കുമെന്നും ദോഹയിലെ ഓപ്പറേഷൻസ് വിഭാഗം മേധാവി സണ്ണി അറിയിച്ചു.

കഴിഞ്ഞ വർഷം ജൂൺ - ഓഗസ്റ്റ് മാസങ്ങളിൽ ദോഹയിൽ നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള ശരാശരി ടിക്കറ്റ് നിരക്ക് 2,500 റിയാൽ ആയിരുന്നത് ഇപ്പോൾ 3,000 - 3,200 റിയാൽ വരെ ഉയർന്നിട്ടുണ്ട്.മേയിൽ ടിക്കറ്റ് നിരക്ക് ഇനിയും ഉയർന്നേക്കും.. ജെറ്റ് എയർവേയ്സ് നിലച്ചതോടെ കേരളത്തിന് നഷ്ടമായ സീറ്റുകൾ മറ്റു വ്യോമയാന കമ്പനികളിലൂടെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതിനു പിന്നാലെ ഇൻഡിഗോയുടെ തിരുവനന്തപുരം സർവീസ് കൂടി റദ്ദാക്കുന്നതു കുറഞ്ഞ വരുമാനക്കാരായ യാത്രക്കാരെ ദുരിതത്തിലാക്കും. എയർ ഇന്ത്യയ്ക്ക് തിരുവനന്തപുരത്തേക്കു സർവീസ് ഉണ്ടെങ്കിലും കോഴിക്കോടു വഴിയാണ്.

ഖത്തർ എയർവേയ്സിന് നേരിട്ടു സർവീസ് ഉണ്ടെങ്കിലും നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല .താരതമ്യേന നിരക്കു കുറവുള്ള ശ്രീലങ്കൻ എയർവേയ്സിൽ ദോഹയിൽ നിന്ന് ഒട്ടേറെപ്പേർ തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. എന്നാൽ ഈസ്റ്റർ ദിനത്തിലെ ചാവേർ സ്ഫോടനങ്ങളെ തുടർന്ന് അവധിക്കാല യാത്രയ്ക്ക് സകുടുംബം ടിക്കറ്റെടുത്തിരുന്ന ഒട്ടേറെ മലയാളികൾ ടിക്കറ്റ് റദ്ദാക്കിയതായാണു ട്രാവൽ ഏജൻസികളിൽ നിന്നു ലഭിക്കുന്ന വിവരം. ഇതും തിരുവനന്തപുരത്തേക്കുള്ള യാത്രാദുരിതം കൂട്ടാനിടയാക്കും.

കേരളത്തിലെ മറ്റൊരു വിമാനത്താവളത്തിലേക്കും നേരിട്ട് ഇൻഡിഗോ ടിക്കറ്റുകൾ മാറ്റി നൽകാത്തതും യാത്രക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും.. ട്രാവൽ ഏജൻസികളിൽ നിന്നു ടിക്കറ്റ് എടുത്തവർക്ക് ഏജൻസികൾ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നൽകുകയോ അധിക തുക ഈടാക്കി ഖത്തർ എയർവേയ്സിലേക്ക് ടിക്കറ്റ് മാറ്റുകയോ ചെയ്യുന്നുണ്ട്.

ഇൻഡിഗോയിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവരോടു മുംബൈ, ഡൽഹി വഴി യാത്ര മാറ്റാൻ നിർദേശം ലഭിച്ചതായാണ് വിവരം. ജെറ്റിനു പുറമേ ഇൻഡിഗോയുടെ തിരുവനന്തപുരം സർവീസ് കൂടി നിലയ്ക്കുന്നത് ടിക്കറ്റ് ചാർജ് കുത്തനെ ഉയർത്തുകയും യാത്രാക്ലേശം രൂക്ഷമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നഷ്ടമായ സീറ്റുകൾ മറ്റ് എയർലൈൻസുകൾക്കു മാറ്റി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു പരാതി നൽകാൻ ഒരുങ്ങുകയാണ് ഫ്രണ്ട്സ് ഓഫ് പത്തനംതിട്ടയുടെ ഭാരവാഹികൾ


ഷഫീക്ക് അറക്കൽ

Ads by Google
Saturday 27 Apr 2019 12.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW