Wednesday, June 12, 2019 Last Updated 32 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.06 AM

ബലാത്സംഗക്കേസില്‍ ആശാറാം ബാപ്പുവിന്റെ മകനും കുറ്റക്കാരന്‍; ശിക്ഷ 30-ന്‌

uploads/news/2019/04/304232/7.jpg

സൂറത്ത്‌: ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി (47) ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്നു കോടതി. ശിക്ഷ 30-നു വിധിക്കും. ആശാറാമിന്റെ മുന്‍ഭക്‌തയെ ബലാത്സംഗം ചെയ്‌തെന്നാണു കേസ്‌.
2013 മുതല്‍ ലജ്‌പുര്‍ ജയിലില്‍ കഴിയുന്ന സായിക്കു പുറമേ, രണ്ടു സ്‌ത്രീകള്‍ ഉള്‍പ്പെടെ ഇയാളുടെ നാലു സഹായികളും കുറ്റക്കാരാണെന്നു സെഷന്‍സ്‌ കോടതി കണ്ടെത്തി. 11 പ്രതികളില്‍ ആറുപേരെ വെറുതേവിട്ടു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു സായിക്കെതിരേ ചുമത്തിയിട്ടുള്ളത്‌.
സഹായികളായ ധര്‍മിഷ്‌ട (ഗംഗ), ഭാവന (യമുന), പവന്‍ (ഹനുമാന്‍), ഡ്രൈവര്‍ രമേഷ്‌ മല്‍ഹോത്ര (രാജ്‌കുമാര്‍) എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. ആശാറാമിന്റെ ശിഷ്യകളായ ഗംഗയും യമുനയും ബലാത്സംഗത്തിനു സായിക്ക്‌ ഒത്താശ ചെയ്‌തെന്നാണു കേസ്‌. ഇരയെ സായിയുടെ മുറിയിലെത്തിച്ചതു വിശ്വസ്‌തനായ ഹനുമാനാണ്‌. സായിക്കെതിരേ സൂറത്ത്‌ പോലീസ്‌ 2014-ല്‍ 1100 പേജ്‌ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
രാജസ്‌ഥാനില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തതിന്‌ ആശാറാം ബാപ്പു 2013-ല്‍ അറസ്‌റ്റിലായശേഷമാണു മകന്‍ സായിക്കെതിരെയും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത്‌. പരാതിക്കാരായ സഹോദരിമാരില്‍ മൂത്തയാളെ അഹമ്മദാബാദ്‌ ആശ്രമത്തില്‍ 1997-നും 2006-നും ഇടയില്‍ ആശാറാം പീഡിപ്പിച്ചെന്നും ഇളയയാളെ മകന്‍ സായി 2002-നും 2005-നും ഇടയില്‍ ജഹാംഗീര്‍പുര്‍ ആശ്രമത്തില്‍ പീഡിപ്പിച്ചെന്നുമാണു കേസ്‌. തുടര്‍ന്ന്‌, 2013-ല്‍ത്തന്നെ സായിയും അറസ്‌റ്റിലായി. ജയിലില്‍ കഴിയവേ ഇയാള്‍ സാക്ഷികളെ സ്വാധീനിച്ചു കേസ്‌ ദുര്‍ബലമാക്കാന്‍ ശ്രമിച്ചതായി പോലീസ്‌ കണ്ടെത്തിയിരുന്നു.

Ads by Google
Saturday 27 Apr 2019 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW