Friday, June 21, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.06 AM

ഗംഭീറിനു രണ്ട്‌ തിരിച്ചറിയല്‍ കാര്‍ഡ്‌; പരാതിയുമായി ആം ആദ്‌മി പാര്‍ട്ടി

uploads/news/2019/04/304230/5.jpg

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹി മണ്ഡലത്തിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരവുമായ ഗൗതം ഗംഭീറിനെതിരേ പരാതിയുമായി ആം ആദ്‌മി പാര്‍ട്ടി. ഗംഭീറിന്‌ രണ്ടു തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടെന്ന ആരോപണം ഉന്നയിച്ച എ.എ.പി, താരത്തിനെതിരേ ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്യുകയും ചെയ്‌തു.
ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അതിഷിയാണ്‌ ഗംഭീറിനെതിരേ പരാതി നല്‍കിയത്‌. ഡല്‍ഹിയിലെ കരോള്‍ ബാഗ്‌, രാജീന്ദര്‍ നഗര്‍ മണ്ഡലങ്ങളില്‍ ഗംഭീറിനു രണ്ടു വ്യത്യസ്‌ത തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നാണ്‌ ആരോപണം.
നാമനിര്‍ദേശ പത്രികയില്‍ ഇക്കാര്യം ഗംഭീര്‍ മറച്ചുവച്ചുവെന്നും ആറു മാസം തടവു വരെ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണിതെന്നും അതിഷി ആരോപിച്ചു. പിന്നീട്‌ ട്വിറ്ററിലൂടെ കരോള്‍ ബാഗിലെയും രജീന്ദര്‍ നഗറിലെയും വോട്ടര്‍പട്ടികയും അതിഷി പുറത്തുവിട്ടു. രണ്ടിലും ഗംഭീറിന്റെ പേരുണ്ട്‌.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരമായ ഗംഭീര്‍ മാര്‍ച്ച്‌ 12-നാണ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഭാവത്തില്‍ ആകൃഷ്‌ടനായാണ്‌ തന്റെ ബി.ജെ.പി. പ്രവേശനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ്‌ കിഴക്കന്‍ ഡല്‍ഹിയില്‍ ഗംഭീറിനെ സ്‌ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി. തീരുമാനിച്ചത്‌. മേയ്‌ 12-നാണ്‌ ഇവിടെ വോട്ടെടുപ്പ്‌.

Ads by Google
Saturday 27 Apr 2019 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW