Wednesday, June 12, 2019 Last Updated 32 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.06 AM

വാരാണസിയില്‍ മത്സരിക്കേണ്ടെന്നത്‌ പ്രിയങ്കയുടെ തീരുമാനം: പിത്രോദ

uploads/news/2019/04/304229/4.jpg

ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ മത്സരിക്കേണ്ടെന്നതു പ്രിയങ്കാ ഗാന്ധി വാധ്‌രയുടെ സ്വന്തം തീരുമാനമെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ സാം പിത്രോദ.
സ്‌ഥാനാര്‍ഥിയായി ഏതെങ്കിലുമൊരു മണ്ഡലത്തില്‍ കേന്ദ്രീകരിക്കുന്നതിനു പകരം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാണ്‌ അവര്‍ താത്‌പര്യപ്പെടുന്നതെന്നു പിത്രോദ പറഞ്ഞു.
കിഴക്കന്‍ യു.പിയുടെ സംഘടനാച്ചുമതലയുള്ള പ്രിയങ്കയെ വാരാണസിയിലോ അലഹബാദിലോ മത്സരിപ്പിക്കണമെന്നു കോണ്‍ഗ്രസില്‍ മുറവിളിയുയര്‍ന്നിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ വാരാണസിയില്‍ മോഡിക്കെതിരേ മത്സരിക്കാന്‍ തയാറാണെന്നു പ്രിയങ്ക വ്യക്‌തമാക്കുകയും ചെയ്‌തു.
പ്രിയങ്ക മത്സരിക്കുന്ന കാര്യം സസ്‌പെന്‍സാണെന്നു സഹോദരനും കോണ്‍ഗ്രസ്‌ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി പറഞ്ഞതോടെ പ്രവര്‍ത്തകരുടെ പ്രതീക്ഷ വര്‍ധിച്ചു.
എന്നാല്‍, കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിപ്പട്ടിക വന്നപ്പോള്‍, 2014-ല്‍ മോഡിക്കെതിരേ മത്സരിച്ചു മൂന്നാം സ്‌ഥാനത്തായ അജയ്‌ റായിക്കുതന്നെയാണു വാരാണസിയില്‍ നറുക്കുവീണത്‌. പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്‌താനെ അപ്പാടെ പഴിക്കാനാവില്ലെന്ന പ്രസ്‌താവനയിലൂടെ അടുത്തിടെ വിവാദനായകനായ സാം പിത്രോദ നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ നേതാവാണ്‌.

Ads by Google
Saturday 27 Apr 2019 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW