Wednesday, June 12, 2019 Last Updated 32 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.06 AM

ചീഫ്‌ ജസ്‌റ്റിസിനെതിരായ ആരോപണം: പരാതിക്കാരി സമിതിക്കു മുന്നില്‍

uploads/news/2019/04/304228/3.jpg

ന്യൂഡല്‍ഹി: ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച സ്‌ത്രീ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി മൊഴി നല്‍കി. ജസ്‌റ്റിസ്‌ എസ്‌.എ. ബോബ്‌ഡെ, ജസ്‌റ്റിസ്‌ ഇന്ദിരാ ബാനര്‍ജി, ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയതാണു സമിതി. ചീഫ്‌ ജസ്‌റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും മുന്‍വിധിയോടെ സംസാരിച്ചെന്നും ആരോപിക്കപ്പെട്ടതോടെ പിന്മാറിയ ജസ്‌റ്റിസ്‌ എന്‍.വി. രമണയ്‌ക്കു പകരമായാണ്‌ ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തിയത്‌.
പരാതിക്കാരിയുടെ അഭിഭാഷകനു സമിതിയുടെ സിറ്റിങ്ങില്‍ പ്രവേശനാനുമതി നല്‍കിയില്ല. സമിതിയുടേത്‌ ഔപചാരികമായ ജുഡീഷ്യല്‍ നടപടിയല്ലെന്നതാണു കാരണം. സുപ്രീം കോടതിയുടെ സെക്രട്ടറി ജനറല്‍ സമിതിക്കു മുന്നില്‍ ഹാജരായി ചില രേഖകള്‍ സമര്‍പ്പിച്ചു.
ചീഫ്‌ ജസ്‌റ്റിസിനെതിരായ പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുപ്രീം കോടതിയില്‍ ഇടനിലക്കാരുടെ ഇടപെടലുണ്ടെന്നും അഭിഭാഷകനായ ഉത്സവ്‌ സിങ്‌ ബെയിന്‍സ്‌ നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്‌ജിയായിരുന്ന എ.കെ. പട്‌നായിക്കിനെ ചുമതലപ്പെടുത്തിയിരുന്നു. രണ്ട്‌ അന്വേഷണങ്ങളും പരസ്‌പരം സ്വാധീനിക്കപ്പെടില്ലെന്നു സുപ്രീംകോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Saturday 27 Apr 2019 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW