Wednesday, June 12, 2019 Last Updated 32 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.06 AM

ബംഗളുരുവിന്‌ സ്‌പെഷല്‍ ട്രെയിന്‍

uploads/news/2019/04/304227/2.jpg

ബംഗളുരു: വേനല്‍ക്കാല തിരക്കില്‍ വലയുന്ന കേരളത്തില്‍നിന്നുള്ളവരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ തിരുവനന്തപുരം- കര്‍ണാടക പുതിയ പ്രതിവാര സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ.
കൊച്ചുവേളിയില്‍നിന്ന്‌ കര്‍ണാടകത്തിലെ കൃഷ്‌ണരാജപുരത്തേക്കാണു സുവിധ എക്‌സ്‌പ്രസ്‌ ട്രെയിന്‍ സര്‍വീസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.
കൊച്ചുവേളിയില്‍നിന്ന്‌ ഞായറാഴ്‌ചകളില്‍ വൈകിട്ട്‌ അഞ്ചിന്‌ പുറപ്പെടുന്ന ട്രെയിന്‍ (നം: 82644) പിറ്റേന്നു രാവിലെ 8.45 ന്‌ കൃഷ്‌ണരാജപുരത്തെത്തും. ജൂണ്‍ 30 വരെ സര്‍വീസ്‌ നടത്തുന്ന ട്രെയിനിന്‌ കൊല്ലം (5.52 പി.എം.), കായംകുളം (6.38), കോട്ടയം (8.07), എറണാകുളം (9.20), തൃശൂര്‍ (10.42), പാലക്കാട്‌ (12.05 എ.എം), കോയമ്പത്തൂര്‍ (1.20), ഈറോഡ്‌ (3.10), ബംഗാരപേട്ട്‌ (7.38), വൈറ്റ്‌ഫീല്‍ഡ്‌ (8.29) എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്‌. തിങ്കളാഴ്‌ചകളിലുള്ള മടക്കട്രെയിന്‍ (നം: 06027) ജൂലൈ ഒന്നുവരെ സര്‍വീസ്‌ നടത്തും. ഉച്ചകഴിഞ്ഞു നാലിനു കൃഷ്‌ണരാജപുരത്തുനിന്നു പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്‌ച രാവിലെ ആറിനു കൊച്ചുവേളിയിലെത്തും.

Ads by Google
Saturday 27 Apr 2019 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW