Wednesday, June 12, 2019 Last Updated 32 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.06 AM

തികഞ്ഞ ജന്തുസ്‌നേഹി; ഡെറിക്കിന്‌ 'പെറ്റ' പുരസ്‌കാരം

uploads/news/2019/04/304226/8.jpg

ഐസ്‌വാള്‍: തന്റെ സൈക്കിള്‍ ഇടിച്ച കോഴിക്കുഞ്ഞിനെ എടുത്ത്‌ ആശുപത്രിയിലെത്തിയ മിസോറം ബാലന്‍ ഡെറിക്‌ സി. ലാല്‍ച്ചന്‍ഹിമ സാമൂഹികമാധ്യമങ്ങളിലെങ്ങും വൈറലായിരുന്നു. ഇപ്പോള്‍ ഡെറിക്കിനെത്തേടി കമ്പാഷനേറ്റ്‌ കിഡ്‌ അവാര്‍ഡുമെത്തി. മികച്ച ജന്തുസ്‌നേഹിയെന്ന പരിഗണനയാണ്‌ "പെറ്റ" ഇന്ത്യയുടെ ഈ പുരസ്‌കാരം സായ്‌റാങ്‌ നിവാസിയായ ഡെറിക്കിന്റെ കൈയിലെത്തിച്ചത്‌.
സൈക്കിളിടിച്ച കോഴിക്കുഞ്ഞിനെയുമായി ഡെറിക്‌ ആദ്യമെത്തിയതു വീട്ടിലാണ്‌. അതിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞത്‌ അച്‌ഛന്‍ ധീരജ്‌ ഛേത്രി. പിന്നെ ഒന്നും നോക്കിയില്ല. അടുത്തുള്ള ആശുപത്രിയില്‍ പാഞ്ഞെത്തി കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്ന്‌ ഡെറിക്‌ കേണപേക്ഷിച്ചു. കൈയിലുള്ള പത്തു രൂപ വച്ചുനീട്ടി. പക്ഷേ, വൈകിപ്പോയെന്നും കോഴിക്കുഞ്ഞ്‌ ചത്തെന്നും അവന്‍ അറിഞ്ഞത്‌ പിന്നീടാണ്‌.

Ads by Google
Saturday 27 Apr 2019 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW