Sunday, June 23, 2019 Last Updated 35 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.05 AM

നീരവ്‌ മോഡി മേയ്‌ 24 വരെ ജയിലില്‍

ലണ്ടന്‍:പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതി വജ്രവ്യാപാരിയായ നീരവ്‌ മോഡിക്ക്‌ മേയ്‌ 24 വരെ ലണ്ടനിലെ ജയിലില്‍ തുടരേണ്ടിവരും. ഇന്നലെ ജയിലില്‍നിന്ന്‌ വീഡിയോലിങ്ക്‌ വഴി വെസ്‌റ്റ്‌മിന്‍സ്‌റ്റര്‍ ചീഫ്‌ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരായ നീരവ്‌ മോഡിയോട്‌ വാര്‍ഡ്‌സ്‌വര്‍ത്ത്‌ ജയിലില്‍ തുടരണമെന്ന്‌ ജഡ്‌ജി എമ്മ അര്‍ബത്‌നോട്ട്‌ അറിയിച്ചു.
നീരവ്‌ മോഡിയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകസംഘം പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല. മേയ്‌ 24ന്‌ വീഡിയോ ലിങ്ക്‌ വഴി തന്നെയാകും മോഡിയെ ഹാജരാക്കുക. മോഡിയെ ഇന്ത്യക്കു കൈമാറുന്നതു സംബന്ധിച്ച കേസ്‌ മേയ്‌ 30ന്‌ പരിഗണിക്കും.
നീരവ്‌ മോഡിയുടെ ജാമ്യാപേക്ഷ ഇതിനോടകം രണ്ടുതവണ തള്ളിയിരുന്നു. നീരവ്‌ മോഡിക്ക്‌ ജാമ്യം നിഷേധിച്ചത്‌ ഇന്ത്യക്കു കുറ്റവാളികളെ കൈമാറുന്ന ചരിത്രത്തില്‍ നിര്‍ണായകമാണ്‌. 1992ലെ ഇന്ത്യ-യു.കെ. ധാരണയനുസരിച്ചുള്ള കൈമാറ്റക്കേസുകളില്‍ ഇതുവരെയുള്ളവര്‍ക്കെല്ലാം ജാമ്യം അനുവദിച്ചിട്ടുണ്ട്‌.

Ads by Google
Saturday 27 Apr 2019 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW