Wednesday, June 12, 2019 Last Updated 32 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.05 AM

യന്ത്രത്തകരാര്‍: രാഹുലിന്റെ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്നു തിരിച്ചിറക്കി. ഇന്നലെ രാഹുലും വിമാന ജീവനക്കാരുമടക്കം പത്തുപേരുമായി പട്‌നയിലേക്കു പുറപ്പെട്ട ഹാക്കര്‍ 850 എക്‌സ്‌.പി. വിമാനമാണ്‌ ന്യൂഡല്‍ഹിയില്‍ രാവിലെ 10.20 ന്‌ അടിയന്തരമായി തിരിച്ചിറക്കിയത്‌. എന്‍ജിന്‍ തകരാറാണു കാരണമെന്നാണു സൂചന. സംഭവത്തേപ്പറ്റി സിവില്‍ ഏവിയേഷന്‍ സീനിയര്‍ ഡയറക്‌ടര്‍ ജനറല്‍ അന്വേഷിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.
പട്‌നയിലേക്കുള്ള യാത്രയ്‌ക്കിടെ യന്ത്രത്തകരാറിനെത്തുടര്‍ന്ന്‌ ഡല്‍ഹിയിലേക്കു തിരികെപ്പറക്കാന്‍ നിര്‍ബന്ധിതരായെന്നുകാട്ടി പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടുന്ന വീഡിയോ രാഹുല്‍ ട്വിറ്ററില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു.

Ads by Google
Saturday 27 Apr 2019 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW