Wednesday, June 12, 2019 Last Updated 32 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.05 AM

ഐ.എന്‍.എസ്‌. വിക്രമാദിത്യയില്‍ തീപിടിത്തം; നാവികസേനാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു

കാര്‍വാര്‍: ഇന്ത്യയു-ടെ ഏക വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ്‌. വിക്രമാദിത്യയില്‍ തീപിടിത്തം. തീയണയ്‌ക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ച്‌ കുഴഞ്ഞുവീണ നാവികസേനാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു. ലഫ്‌റ്റനന്റ്‌ കമാന്‍ഡര്‍ ഡി.എസ്‌. ചൗഹാനാണു മരിച്ചത്‌.
കര്‍ണാടകയി-ലെ കാര്‍വാര്‍ തുറമുഖത്തിനു സമീപമാണു സംഭവം. തുറമുഖത്തേക്കു കപ്പല്‍ പ്രവേശിക്കുന്നതിനി-ടെയാണ്‌ അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത്‌. ലഫ്‌റ്റനന്റ്‌ കമാന്‍ഡര്‍ ഡി.എസ്‌. ചൗഹാന്റെ നേതൃത്വത്തില്‍ ഉടന്‍തന്നെ തീയണയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചു.
വൈകാതെ തീ നിയന്ത്രണവി-ധേയമാക്കിയെങ്കിലും പുക ശ്വസിച്ചതി-നെത്തുടര്‍ന്നു ചൗഹാന്‍ കുഴഞ്ഞുവീണു. ഉടന്‍തന്നെ കാര്‍വാറി-ലെ നാവിക ആശുപത്രിയില്‍ എത്തി-ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി-ല്ലെന്നു നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കപ്പലിനു കാര്യമായ കേടുപാടുകളിട്ടില്ല. മറ്റാര്‍ക്കും പരുക്കേറ്റിട്ടുമില്ല. നാവികസേന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌.
2004-ല്‍ ജനുവരിയില്‍ റഷ്യയില്‍നിന്നു വാങ്ങിയ വിമാനവാഹിനി കപ്പല്‍ പുനര്‍ നാമകരണം ചെയ്‌താണ്‌ ഐ.എന്‍.എസ്‌. വിക്രമാദിത്യയാക്കിയത്‌. അറ്റകുറ്റപ്പണികള്‍ വൈകിയതിനാല്‍ 2013-ലാണു വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയു-ടെ ഭാഗമായത്‌. 20 നില കെട്ടിടത്തി-ന്റെ ഉയരമുള്ള കപ്പലിന്‌ 284 മീറ്ററാണ്‌ നീളം. 40,000 ടണ്‍ ഭാരവുമുണ്ട്‌.

Ads by Google
Saturday 27 Apr 2019 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW