Thursday, June 27, 2019 Last Updated 20 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.05 AM

ജയലളിതയുടെ മരണം: അന്വേഷണം സുപ്രീം കോടതി തടഞ്ഞു

ന്യൂഡല്‍ഹി: തമിഴ്‌നാട്‌ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം നിര്‍ത്തിവയ്‌ക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌.
ജയലളിതയെ ചികിത്സിച്ച ചെന്നൈ അപ്പോളോ ആശുപത്രിയുടെ ഹര്‍ജി പരിഗണിച്ചാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
തമിഴ്‌നാട്‌ സര്‍ക്കാര്‍ നിയോഗിച്ച അറുമുഖസ്വാമി കമ്മിഷന്‍ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ്‌ അപ്പോളോ ആശുപത്രി അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു ജയലളിത മരിച്ചത്‌. ആശുപത്രിയിലെ ചികിത്സ സംബന്ധിച്ച്‌ വിവാദമുയര്‍ന്ന സാഹചര്യത്തിലാണ്‌ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്‌.
ജയലളിതയ്‌ക്കു ശരിയായ ചികിത്സ നല്‍കിയില്ലെന്നു കമ്മിഷന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ കമ്മിഷന്റെ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ അപ്പോളോ ആശുപത്രി മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി വിധി. ഇതേത്തുടര്‍ന്നാണ്‌ അപ്പോളോ ആശുപത്രി അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.

Ads by Google
Saturday 27 Apr 2019 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW