Wednesday, June 26, 2019 Last Updated 10 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.05 AM

നേതാജിയും ഗുംനാമി ബാബയും ഒരാളെന്ന്‌ പുസ്‌തകം

ന്യൂഡല്‍ഹി: നേതാജി സുബാഷ്‌ ചന്ദ്രബോസ്‌ സ്വാതന്ത്ര്യാനന്തരം ദശകങ്ങളോളം ഇന്ത്യയില്‍ത്തന്നെ ഉണ്ടായിരുന്നെന്നും ഗുംനാമി ബാബ എന്ന ഏകാന്ത യോഗിയായിട്ടായിരുന്നു തുടര്‍ജീവിതമെന്നും പുസ്‌തകം. നേതാജിയുടെയും ഗുംനാമിയുടെയും കൈയക്ഷരസാമ്യം വച്ചാണ്‌ ഈ നിഗമനം.
പ്രമുഖ അമേരിക്കന്‍ കൈയെഴുത്തു താരതമ്യ പഠന വിദഗ്‌ധനായ കാള്‍ ബാഗെറ്റ്‌ ആണ്‌ ബോസിന്റെയും ഗുംനാമിയുടെയും കത്തുകള്‍ പഠിച്ച്‌ രണ്ടും ഒരാളുടേതാണെന്നു കണ്ടെത്തിയത്‌. രേഖകള്‍ ഒത്തുനോക്കുന്നതില്‍ നാല്‍പതു വര്‍ഷത്തോളം പരിചയസമ്പത്തുള്ള ബാഗെറ്റ്‌ ഇത്തരത്തിലുള്ള അയ്യായിരത്തോളം കേസുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌.
എഴുതിയ ആളുടെ പേരു വെളിപ്പെടുത്താതെ ഒരുകൂട്ടം കത്തുകളാണ്‌ ബാഗെറ്റിനു പരിശോധനയ്‌ക്കായി നല്‍കിയത്‌. ഇവ ഒത്തുനോക്കിയ ബാഗെറ്റ്‌ രണ്ടു കൂട്ടത്തിന്റെയും ഉടമ ഒന്നുതന്നെയെന്നു വിധിയെഴുതി. തുടര്‍ന്നാണ്‌ നേതാജിയും ഗുംനാമിയും എഴുതിയ കത്തുകളാണിവയെന്ന്‌ ബാഗെറ്റിനെ അറിയിച്ചത്‌.
1945 ഓഗസ്‌റ്റില്‍ തായ്‌വാനിലുണ്ടായ വിമാനാപകടത്തില്‍ നേതാജി സുബാഷ്‌ ചന്ദ്രബോസ്‌ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വിവരം. ചിതാഭസ്‌മം ജപ്പാന്‍ തലസ്‌ഥാനമായ ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തില്‍ നിമജ്‌ജനം ചെയ്‌തെന്നായിരുന്നു വിശ്വാസം.
അതേസമയം, നേതാജി അപകടത്തെ അതിജീവിച്ചെന്നും ഇന്ത്യയില്‍ മടങ്ങിയെത്തി ഗുംനാമി ബാബയെന്ന പേരില്‍ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ വര്‍ഷങ്ങളോളം കഴിഞ്ഞെന്നും അനുമാനങ്ങളുണ്ടായിരുന്നു.
ഈ വാദം അടിവരയിടുന്നതാണ്‌ "കനന്‍ഡ്രം: സുബാഷ്‌ ബോസസ്‌ ലൈഫ്‌ ആഫ്‌റ്റര്‍ ഡെത്ത്‌" എന്ന പുസ്‌തകം. ചന്ദ്രഷൂര്‍ ഘോഷ്‌, അനോജ്‌ ദാര്‍ എന്നിവരാണ്‌ ഈ പുസ്‌തകത്തിന്റെ രചയിതാക്കള്‍.

Ads by Google
Saturday 27 Apr 2019 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW