Wednesday, June 26, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.05 AM

പ്രധാനമന്ത്രിക്ക്‌ രണ്ടരക്കോടിയുടെ സ്വത്ത്‌, ബിരുദാനന്തരബിരുദം

വാരാണസി: ഗുജറാത്തിലെ ഗാന്ധിനഗറില്‍ 1.1 കോടി രൂപ വിലമതിക്കുന്ന പാര്‍പ്പിട ഭൂമിയടക്കം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ രണ്ടരക്കോടിയുടെ സ്വത്ത്‌.
ബാങ്കുകളില്‍ സ്‌ഥിരനിക്ഷേപമായി 1.27 കോടി രൂപയും കൈവശം പണമായി 38,750 രൂപയുമുണ്ടെന്നും വാരാണസിയില്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സ്വത്തുവിവരക്കണക്കില്‍ പറയുന്നു.
മുമ്പൊരിക്കല്‍ പത്നിയുടെ പേരെഴുതേണ്ടിയിരുന്ന കോളം പൂരിപ്പിക്കാതെ വിട്ടതു വിവാദമായിരുന്നെങ്കില്‍, ഇക്കുറി യശോദാബെന്നിന്റെ പേര്‌ എഴുതിയിട്ടുണ്ട്‌. എന്നാല്‍ അവരുടെ വരുമാന മാര്‍ഗമോ ജോലിയോ അറിയില്ല.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന്‌ ആര്‍ട്‌സില്‍ ബിരുദം (1978), ഗുജറാത്ത്‌ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം (1983) എന്നിവയാണു വിദ്യാഭ്യാസ യോഗ്യത. സര്‍ക്കാരില്‍ നിന്നുള്ള ശമ്പളവും ബാങ്ക്‌ നിക്ഷേപത്തിന്റെ പലിശയുമാണു വരുമാനമാര്‍ഗം.
മൊത്തം 45 ഗ്രാം വരുന്ന നാലു സ്വര്‍ണ വളകള്‍ക്ക്‌ 1.13 ലക്ഷം രൂപ വിലയുണ്ട്‌. പലിശയൊഴിവുള്ള ബോണ്ടുകളില്‍ 20,000 രൂപയും 7.61 ലക്ഷം രൂപയുടെ നാഷണല്‍ സേവിങ്‌സ്‌ സര്‍ട്ടിഫിക്കറ്റുമുണ്ട്‌.
ബാങ്കില്‍ സേവിങ്‌സ്‌ നിക്ഷേപമായി 4.143 രൂപമാണുള്ളത്‌. എല്‍.ഐ.സി. പോളിസിയില്‍ 1.9 ലക്ഷം രൂപയുണ്ട്‌. 3531 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ളതാണു ഗാന്ധിനഗറിലെ ഭൂമി.

Ads by Google
Saturday 27 Apr 2019 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW