Wednesday, June 26, 2019 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 07.56 PM

ഐപിഎല്‍ ക്ലാസിക് പോരിന് 'തല' ഇല്ലാതെ ചെന്നൈ: ടോസ് നേടിയ സിഎസ്‌കെ മുംബൈയെ ബാറ്റിങ്ങിനയച്ചു

Mumbai Indians,  Chennai Super Kings, IPL

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ക്ലാസിക് പോരില്‍ ആദ്യ ബാറ്റിങ്ങിന് മുംബൈ. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ സിഎസ്‌കെ മുംബൈയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലാണ്. ഏഴു പന്തില്‍ ഒരു ബൗണ്ടറിയോടെ എട്ടു റണ്‍സുമായി രോഹിത് ശര്‍മ്മയും എവിന്‍ ലെവിസുമാണ് ക്രീസില്‍. ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ( ഒന്‍പത് പന്തില്‍ 15 റണ്‍സ്) വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്. ദീപക് ചഹറിനാണ് ഡിക്കോക്കിശന്റ വിക്കറ്റ്.

പനിയെ തുടര്‍ന്ന് ധോണി ഇല്ലാതെയാണ് സിഎസ്‌കെ കളത്തിലിറങ്ങുന്നത്. ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്‌നയാണ് സിഎസ്‌കെയെ നയിക്കുന്നത്. ധോണിക്കു പുറമെ ഫാഫ് ഡുപ്ലെസിസും രവീന്ദ്ര ജഡേജയും കളിക്കുന്നില്ല. ഇവര്‍ക്കു പകരമായി ദ്രുവ് ഷോറെ, മിച്ചല്‍ സാന്റ്‌നര്‍, മുരളി വിജയ് എന്നിവര്‍ ടീമില്‍ ഇടം നേടി.

മുംബൈ ടീമില്‍ ബെന്‍ കട്ടിങ്ങിനും മായങ്ക് അഗര്‍വാളിനും പകരമായി എവിന്‍ ലെവിസും അനുകുല്‍ റോയിയും ടീമില്‍ ഇടം നേടി. അനുകുല്‍ റോയിയുടെ ഐപിഎല്‍ അരങ്ങേറ്റ മത്സരമാണ്.

പോയിന്റ് പട്ടികയില്‍ 16 പോയിന്റുമായി മുമ്പിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെ ഓഫ് ബര്‍ത്ത് ഉറപ്പിച്ച നിലയിലാണ്. നിലവില്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് ഇന്നത്തെ ജയം നേടിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തും.

Ads by Google
Ads by Google
Loading...
TRENDING NOW