Wednesday, June 12, 2019 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 07.59 PM

മോഡിയുടെ ആസ്തി 2.51 കോടി, വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദം : വരുമാനം നിക്ഷേപത്തില്‍ നിന്നുള്ള പലിശയും!

Narendra modi,Affidavit,

വാരണാസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്നും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 2.51 കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലം. നാമനിര്‍ദേശ പത്രികയിലാണ് മോദിയുടെ വെളിപ്പെടുത്തല്‍. 1.41 കോടിയുടെ സ്ഥാവര സ്വത്തും 1.41കോടിയുടെ ജംഗമസ്വത്തും അടങ്ങിയതാണ് ആസ്തി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും 1978ല്‍ ബിരുദവും 1983ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും മോദി നേടിയുട്ടുണ്ടെന്നും ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

1.10 കോടിരൂപ വില കണക്കാക്കുന്ന ഗാന്ധി നഗറിലുള്ള വീടിന്റെ 25 ശതമാനം മോദിക്ക് അവകാശപ്പെട്ടതാണ്. 1.13ലക്ഷം രൂപ വിലയുള്ള നാല് സ്വര്‍ണ്ണ മോതിരവും അദ്ദേഹത്തിനുള്ളതായും പത്രികയില്‍ പറയുന്നു. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 1.27കോടിരൂപയുള്ള മോദിക്ക് 38,750 രൂപയാണ് കൈയില്‍ പണമായുള്ളത്. 4143 രൂപ ബാങ്ക് അക്കൗണ്ടിലും കൂടാതെ 20000 രൂപയുടെ ബോണ്ടും എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്)യില്‍ 7.61 ലക്ഷം രൂപയുമുണ്ട്. 1.90 രൂപയുടെ ഇന്‍ഷുറന്‍സുമാണ് മോദിക്കുള്ളത്.

റോഡ് ഷോക്ക് ശേഷമാണ് മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സുഷ്മാ സ്വരാജ്, യോഗി ആദിത്യ നാഥ്, രാജ്‌നാഥ് സിങ്, തുടങ്ങീയ നേതാക്കള്‍ പത്രികാ സമര്‍പ്പണത്തിനു മോദിയെ അനുഗമിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW