Wednesday, June 12, 2019 Last Updated 31 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 08.06 PM

നായ്ക്കട്ടി സ്‌ഫോടനത്തില്‍ ദുരൂഹത; കൊല്ലപ്പെട്ട ബെന്നിയുടെ കടയില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും പിടിച്ചെടുത്തു

Gelatin stick

വയനാട്: നായ്ക്കട്ടി സ്‌ഫോടനത്തില്‍ ദുരൂഹത. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച ബെന്നിയുടെ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഫോറന്‍സിക് സംഘവും പോലീസും നടത്തിയ പരിശോധനയിലാണ് ഒരു ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും കണ്ടെത്തിയത്.

സ്‌ഫോടനത്തില്‍ ബെന്നി ഉള്‍പ്പെടെ രണ്ട് പേരാണ് മരിച്ചത്. നായ്ക്കട്ടി സ്വദേശിയായ അംല നാസര്‍, ബെന്നി എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

ബത്തേരി-മൈസൂര്‍ ദേശീയപാതയ്ക്ക് സമീപം നായ്ക്കട്ടിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ അംലയുടെ വീട്ടില്‍ വച്ചാണ് സ്്‌ഫോടനമുണ്ടായത്. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ച ശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Ads by Google
Friday 26 Apr 2019 08.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW