Friday, June 21, 2019 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 05.15 PM

ആര്‍.ബി.ഐയ്ക്ക് അന്ത്യശാസനം നല്‍കി സുപ്രീം കോടതി; ബാങ്കുകളുടെ വാര്‍ഷിക പരിശോധന റിപ്പോര്‍ട്ട് വ്യക്തമാക്കണം

RBI

ന്യൂഡല്‍ഹി: ബാങ്കുകളുടെ വാര്‍ഷിക പരിശോധന റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഇക്കാര്യത്തില്‍ ആര്‍.ബി.ഐയ്ക്ക് ഒരിക്കല്‍ കൂടി സമയം അനുവദിക്കുകയാണെന്ന് പറഞ്ഞ കോടതി ആര്‍.ബി.ഐയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അറിയിച്ചു.

ജസ്റ്റീസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ആര്‍.ബി.ഐയ്ക്ക് അന്ത്യശാസനം നല്‍കിയത്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ബാങ്കുകളുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിവരവകാശ നിയമത്തോട് ആര്‍.ബി.ഐ മുഖംതിരിച്ചുനില്‍ക്കുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW