Wednesday, June 12, 2019 Last Updated 7 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 02.53 PM

ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിന് രണ്ട് വോട്ടേഴ്‌സ് ഐ.ഡി കാര്‍ഡ്; എ.എ.പി പരാതി നല്‍കി

AAP, BJP, Gautam Gambhir

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐ.ഡി കാര്‍ഡുകളുണ്ടെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗൗതം ഗംഭീറിനിനെതിരെ ആം ആദ്മി പാര്‍ട്ടി പരാതി നല്‍കി. എ.എ.പി നേതാവ് അതിഷി മര്‍ലേനയാണ് ഗംഭീറിനെതിരെ പരാതീ നല്‍കിയത്.

ഡല്‍ഹിയിലെ കരോള്‍ ബാഗ്, രജീന്ദര്‍ നഗര്‍ മണ്ഡലങ്ങളില്‍ ഗംഭീറിന് വോട്ടേഴ്‌സ് ഐ.ഡി കാര്‍ഡുണ്ട്. കരോള്‍ ബാഗ് മണ്ഡലത്തിലെ വോട്ടര്‍ ഐ.ഡിയെക്കുറിച്ചുള്ള വിവരം ഗംഭീര്‍ വോട്ടര്‍ പ്രകടനപത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറച്ചുവച്ചിരിക്കുകയാണെന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 125 എ പ്രകാരം ശിക്ഷാര്‍ഹമാണെന്നും എ.എ.പി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കരോള്‍ബാഗ്, രജീന്ദര്‍ നഗര്‍ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഗംഭീറിന്റെ പേര് ഉള്‍പ്പെടുന്ന ഭാഗത്തിന്റെ ചിത്രം അതിഷി പുറത്തുവിട്ടു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസം 22നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസനനയങ്ങളില്‍ ആകൃഷ്ടനായാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് ഗംഭീറിന്റെ വിശദീകരണം. ചൊവ്വാഴ്ച ഈസ്റ്റ് ഡല്‍ഹി ലോക്‌സഭാ സീറ്റില്‍ ഗംഭീര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

Ads by Google
Friday 26 Apr 2019 02.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW