Monday, May 20, 2019 Last Updated 16 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 01.32 PM

കെവിന്‍ കൊല്ലപ്പെട്ടുവെന്ന് ഷാനു വിളിച്ച് പറഞ്ഞതായി സുഹൃത്തിന്റെ മൊഴി

കെവിനൊപ്പമുള്ള മറ്റൊരാളെ വിട്ടയക്കുകയാണെന്നും ഷാനു പറഞ്ഞുവെന്ന് ജിജോ മൊഴി നല്‍കി
kevin murder case

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കൃത്യമായ ഗൂഢാലോചന നടന്നിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യപ്രതി ഷാനുവിന്റെ പിതാവ് ചാക്കോയുടെ സുഹൃത്തും അയല്‍വാസിയുമായ ജിജോയുടെ മൊഴി. കെവിന്‍ കൊല്ലപ്പെട്ടുവെന്ന് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഷാനു വിളിച്ചുപറഞ്ഞുവെന്നാണ് ജിജോ കോടതിയില്‍ മൊഴി നല്‍കിയത്. കെവിനൊപ്പമുള്ള ബന്ധു അനീഷിനെ വിട്ടയക്കുകയാണെന്നും ഷാനു പറഞ്ഞുവെന്ന് ജിജോ മൊഴി നല്‍കി. നേരത്തെ ഇക്കാര്യം ജിജോ മജിസ്‌ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴിയായും നല്‍കിയിരുന്നു. കേസില്‍ 26ാം സാക്ഷിയാണ് ജിജോ.

കെവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും സഹോദരി നീനുവിനെ തിരിച്ചുകൊണ്ടുവരിക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ഷാനു പറഞ്ഞിരുന്നത് കെവിന്‍ തങ്ങളുടെ പിടിയില്‍ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും മരിച്ചതായി അറിയില്ലെന്നുമാണ് ഷാനുവും ചാക്കോയും പറഞ്ഞിരുന്നത്.

മെയ് 27ന് രാവിലെ തന്നെ ഷാനു തന്നെ വിളിച്ചിരുന്നുവെന്നും കെവിന്‍ കൊല്ലപ്പെട്ടുവെന്നും ഒപ്പമുണ്ടായിരുന്ന അനീഷിനെ വിട്ടയക്കുകയാണെന്നും പറഞ്ഞു. സംഭവത്തിന് രണ്ടു ദിവസം മുന്‍പ് താനാണ് ഷാനുവിന്റെ പിതാവ് ചാക്കോയെ കോട്ടയത്ത് കൊണ്ടുപോയത്. കെവിനും നീനുവുമായി തങ്ങള്‍ സംസാരിച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ജിജോ പറഞ്ഞു. ജിജോ തന്നെയാണ് കെവിന്റെ ചിത്രങ്ങള്‍ ഷാനുവിന് അയച്ചുനല്‍കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ജിജോയുടെ വിചാരണ ഉച്ചയ്ക്കു ശേഷവും നടക്കും.

സംസ്ഥാനത്തെ ആദ്യ ദുരുഭിമാന കൊലയായി കണക്കാക്കുന്ന കെവിന്‍ വധക്കേസില്‍ കോട്ടയത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ​കോടതിയില്‍ വാദം വിചാരണ തുടരുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW