Saturday, June 08, 2019 Last Updated 17 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 01.08 PM

പുതിയ രണ്ട് ഫോണുകളുമായി ഷവോമി; റെഡ്മി 7, റെഡ്മി വൈ3 ഇന്ത്യയിലെത്തി

xiaomi redmi y3 redmi 7 launched in india

ഇന്ത്യക്കാരുടെ വിശ്വസ്ത ബ്രാന്‍ഡുകളിലൊന്നായ ഷവോമിയുടെ രണ്ടു മോഡൽ ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി 7, റെഡ്മി വൈ3 എന്നീ രണ്ടു ഹാൻഡ്സെറ്റുകളുടെ അടിസ്ഥാന വില യാഥാക്രമം 7999, 9999 രൂപയാണ്.

റെഡ്മി 7 ന്റെ രണ്ടു വേരിയന്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 2 ജിബി റാം / 32 ജിബി സ്റ്റോറേജ്, 3 ജിബി റാം / 32ജിബി സ്റ്റോറേജ് എന്നിവയാണ് രണ്ടു വേരിയന്റുകള്‍. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ ആണ് ഫോണിന്. ക്വാൽകം സ്നാപ്ഡ്രാഗൻ 632 എസ്ഒസി, 4000 എംഎഎച്ച് ബാറ്ററി, പിന്നിൽ ഇരട്ട ക്യാമറ (12+ 2 മെഗാപിക്സല്‍), 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, എന്നിവ പ്രധാന ഫീച്ചറുകളാണ്. രണ്ടു വേരിയന്റിന്റെയും വില 7999 രൂപ (2ജിബി റാം) 8999 രൂപ (3ജിബി റാം) എന്നിങ്ങനെയാണ്. ഏപ്രിൽ 29 ന് രണ്ട് സ്മാർട്ട്ഫോണും വിപണിയിൽ എത്തും.

6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗൻ 632 എസ്ഒസി പ്രോസസർ, 3 ജിബി, 4 ജിബി റാം, 32 ജിബി, 64 ജിബി സ്റ്റോറേജ്, 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറ, പിന്നിൽ ഇരട്ട ക്യാമറ (12 +2 മെഗാപിക്സൽ), 4000 എംഎഎച്ച് ബാറ്ററി, എന്നിവയാണ് റെഡ്മി വൈ3യുടെ പ്രധാന ഫീച്ചറുകൾ. 3ജിബി റാം വേരിയന്റിന്റെ വില 9999 രൂപയാണ്. 4ജിബി വേരിയന്റിന്റെ വില 11999 രൂപയും.

Ads by Google
Ads by Google
Loading...
TRENDING NOW