Tuesday, May 21, 2019 Last Updated 19 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 01.39 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(26)

uploads/news/2019/04/304083/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. ഗൃഹത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തും, സന്താനഗുണവും, യാത്രാനേട്ടവും ഫലം.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - നഷ്‌ടപ്പെട്ട വിലപ്പെട്ട വസ്‌തുക്കള്‍ തിരികെ ലഭിക്കും. വരവില്‍ കവിഞ്ഞ ചെലവുണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാവും.
മിഥുനം (മകയിരം , തിരുവാതിരം, പുണര്‍തം ) - മേലധികാരികളില്‍ നിന്നും അനുകൂലസ്‌ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ സമൂഹത്തില്‍ അന്തസ്സ്‌ വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന്‌ വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - വിവിധ കേന്ദ്രങ്ങളില്‍ നിന്ന്‌ ധനാഗമം ഉണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ഉണ്ടാകും. വീഴ്‌ചകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം ) - ഉദ്യോഗത്തില്‍ ഉയര്‍ച്ച, സാമ്പത്തികനില മെച്ചപ്പെടും, ദാമ്പത്യത്തില്‍ ചില അസ്വസ്‌ഥതകള്‍ ഉണ്ടാകാം. യാത്രാ ഗുണം ഉണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - വാക്‌തര്‍ക്കത്തില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കണം, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിലപ്പെട്ട വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും. സന്താനഗുണം ഉണ്ടാകും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - കുടുംബത്തില്‍ സമാധാനം, ബിസിനസ്സില്‍ നിന്ന്‌ വരുമാന വര്‍ധന, ഉദ്യോഗത്തില്‍ സ്‌ഥലംമാറ്റത്തിന്‌ സാധ്യത.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - പിതൃഗുണം ഉണ്ടാകും. പുതിയ കരാറു കളില്‍ ഒപ്പുവയ്‌ക്കും. സാഹിത്യകാരന്മാര്‍ക്ക്‌ അംഗീകാരം ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളായി പെരുമാറും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. വാഹനലാഭം ഉണ്ടാകും. സ്വന്തം കഴിവിനാല്‍ പല കാര്യങ്ങളും വിജയത്തിലെത്തിക്കാന്‍ സാധിക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. വാഹനലാഭം ഉണ്ടാകും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധ വേണം. വീട്ടില്‍ നിന്ന്‌ മാറി നില്‍ക്കേണ്ട അവസരം വന്നു ചേരും. കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും നിലനില്‍ക്കും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ജോലിസ്‌ഥലത്ത്‌ കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. ഉദ്യോഗത്തില്‍ ഉയര്‍ച്ച, ഗൃഹത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. മാതൃഗുണം ഉണ്ടാകും.

അനില്‍ പെരുന്ന - 9847531232

Ads by Google
Friday 26 Apr 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW