Tuesday, May 21, 2019 Last Updated 29 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 06.08 PM

‘ഓണറി’ന്റെ ഏറ്റവും പുതിയ മാതൃക നഷ്ടപ്പെട്ടു; കണ്ടെത്തി നല്‍കുന്നവര്‍ക്ക് 4 ലക്ഷം പ്രതിഫലം

uploads/news/2019/04/303929/honor-phone.jpg

സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ഓണര്‍ ഏറ്റവും പുതിയതായി പുറത്തിറക്കാനിരുന്ന സ്മാര്‍ട്‌ഫോണിന്റെ ആദ്യ മാതൃക (പ്രോട്ടോ ടൈപ്പ്) നഷ്ടപ്പെട്ടു. കണ്ടെത്തി നല്‍കുന്നവര്‍ക്ക് 5000 ഡോളാണ് (ഏകദേശം നാല് ലക്ഷം രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നത്.

മേയ് 21ന് ലണ്ടനില്‍ പുതിയ ഓണര്‍ 20 പരമ്പര സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കാനിരിക്കുകയാണ് കമ്പനി. ഇതിനിടെയാണ് അതിലൊന്നായ പ്രോട്ടോ ടൈപ്പ് നഷ്ടപെട്ടത്. അതിനാല്‍ 21 ന് ശേഷം കിട്ടിയിട്ടും കാര്യമില്ല. ഈ സമയത്തിന് മുന്‍പ് ഫോണ്‍ കണ്ടെത്തിനല്‍കുന്നവര്‍ക്കാണ് പ്രതിഭലം ലഭിക്കുക.

ഏപ്രില്‍ രണ്ടിനാണ് ജര്‍മനിയിലെ ഡസെല്‍ഡോര്‍ഫില്‍ നിന്നും മ്യൂണിച്ചിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് ഫോണ്‍ നഷ്ടപ്പെടുന്നത്. ക്യാമറയും ഫോണിന്റെ ബാക്ക് ഡിസൈനും മറയ്ക്കും വിധമുള്ള പ്രൊട്ടക്ഷന്‍ കേയ്‌സും ഇതിനോടൊപ്പം ഉണ്ട്.

ഫോണിന്റെ രൂപകല്‍പ്പന ചോര്‍ന്നു പോവാതിരിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. ഇതേ കാരണം കൊണ്ടുതന്നെ കൂടുതല്‍ തുക കൊടുത്ത് ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാകാം. മേയ് 21ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ ഓണര്‍ 20, ഓണര്‍ 20 പ്രോ, ഓണര്‍ 20എ, ഓണര്‍ 20എക്‌സ്, ഓണര്‍ 20ഐ എന്നീ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW