Tuesday, May 21, 2019 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 05.22 PM

വേദിയില്‍ സീതാ ദേവി, വേദിക്ക് പിറകില്‍ സിഗരറ്റ് വലിക്കുന്ന സീത; യഥാര്‍ത്ഥ ബി.ജെ.പി ഇതാണ് : ഉപേന്ദ്ര കുശ്‌വാഹ

uploads/news/2019/04/303928/upendra-kushwaha.jpg

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ആര്‍.എല്‍.എസ്.പി. നേതാവുമായ ഉപേന്ദ്ര കുശ്‌വാഹ. രാമലീല നാടകത്തിലുള്ള സീതാ ദേവിയുടെ കഥാപാത്രം പോലെയാണ് ബി.ജെ.പി എന്നായിരുന്നു ഉപേന്ദ്ര കുശ്‌വാഹയുടെ പരിഹാസം. ബീഹാറിലെ ദര്‍ബംഗയില്‍ നടന്ന തെരഞ്ഞെടുപ്പ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്ത് വലിയ ആദര്‍ശം പറഞ്ഞു നടക്കുമെന്നും സത്യമറിയണമെങ്കില്‍ അണിയറയില്‍ പോയി നോക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

'രാമലീല നാടകം വേദിയില്‍ നടക്കുകയാണ്. കര്‍ട്ടണ്‍ ഉയരുമ്പോള്‍ സീതാമാതയുടെ വേഷത്തില്‍ ഒരാള്‍ എത്തും. അങ്ങേയറ്റം ഭയഭക്തി ബഹുമാനത്തോടെ കാണികള്‍ അവരെ നോക്കും. സീതാദേവിയായി മനസിലുറപ്പിക്കും. എന്നാല്‍ സ്റ്റേജിനു പിറകില്‍ പോയി നോക്കുമ്പോഴാണ് ഇതേ സീതാ ദേവി ഇരുന്ന് സിഗരറ്റ് വലിക്കുന്നത് കാണുക. ഏതാണ്ട് ഇതാണ് ബി.ജെ.പിയുടേയും മുഖം. പുറത്ത് വലിയ ആദര്‍ശം വിളമ്പും, യഥാര്‍ത്ഥ കഥയറിയണമെങ്കില്‍ അണിയറയില്‍ തന്നെ പോയിനോക്കണം' -ഉപേന്ദ്ര കുശ്‌വാഹ.

ബീഹാറിലെ നാല്‍പതു സീറ്റുകളില്‍ അഞ്ച് സീറ്റിലാണ് അര്‍.എല്‍.എസ്.പി മത്സരിക്കുന്നത്. നിലവില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ഉപേന്ദ്ര കുശ്‌വാഹ സിറ്റിങ് സീറ്റായ കാരാകാന്തിനു പുറമെ ഉജിയാര്‍ പൂരിലും മത്സരിക്കുന്നുണ്ട്. കാരാകതില്‍ ജനതാദളിലെ മഹാബലിസിങ്ങും ഉജിയാര്‍ പൂരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നിത്യനന്ദ റായിയുമാണ് ഉപേന്ദ്ര കുശ്‌വഹയ്ക്ക് എതിരെ മത്സരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW