Thursday, July 18, 2019 Last Updated 15 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 05.33 PM

വരാണസിയെ ഇളക്കിമറിച്ച് മോഡിയുടെ റോഡ് ഷോ: പ്രമുഖരുടെ നീണ്ട നിര അണിനിരക്കുന്നു, പത്രികാ സമര്‍പ്പണം നാളെ

PM Modi, Varanasi, Roadshow

ലക്‌നൗ: തന്റെ ലോക്‌സഭാ മണ്ഡലമായ വരാണസിയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെഗാ റോഡ് ഷോയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം. കേന്ദ്രമന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാരും, മുതിര്‍ന്ന നേതാക്കളും, താര പ്രതിനിധികളുമടങ്ങുന്ന നീണ്ട നിര റോഡ് ​േ​ഷായില്‍ അണിനിരക്കും.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ മോഡി പുഷ്പാര്‍ച്ചന നടത്തിയാണ് റോഡ് ഷോയ്ക്ക് തുടക്കമായത്. റോഡ് ഷോ ആറു കിലോമീറ്റര്‍ നീളുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. വെള്ളിയാഴ്ചയാണ് മോഡി വരാണസിയില്‍ പത്രിക സമര്‍പ്പിക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ 3.37 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് മോഡി ജയിച്ചുകയറിയത്.

കേന്ദ്രമന്ത്രിമാരായ സുഷ്മ സ്വരാജ്, നിതിന്‍ ഗഡ്കരി, പൗയുഷ് ഗോയല്‍, നിര്‍മ്മലാ സീതാരാമന്‍, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ റോഡ് ഷോയില്‍ പങ്കെടുക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW