Thursday, June 27, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 04.09 PM

മടക്കി ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ ; എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്

uploads/news/2019/04/303907/Tech250419a.jpg

സാംസങിന്റെ പുതിയ ഫോണായ മടക്കി ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണുകളുടെ പ്രഖ്യാപനത്തെ കുറിച്ച് അദ്ഭുതത്തോടെയാണ് ടെക് ലോകം കേട്ടിരുന്നത്. ഫോണിന്റെ ലോഞ്ചിനായി കാത്തിരുന്നവരെ നിരാശരാക്കിയിരിക്കുകയാണ് സാംസങ് ഇപ്പോള്‍. സാംസങ് കമ്പനി പ്രഖ്യാപിച്ചതു പോലെ ഈ ആഴ്ച ഫോണ്‍ വിപണിയിലിറക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മടക്കിയും തിരിച്ചും ഉപയോഗിക്കാവുന്ന സാംസങ് ഫോള്‍ഡ് സ്‌ക്രീനുകള്‍ ആദ്യ ഉപയോഗത്തില്‍ തന്നെ തകരാറിലാകുന്നതിനാലാണ് ഫോണ്‍ ഇപ്പോള്‍ വിപണിയില്‍ എത്തിക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

സാങ്കേതികവിദ്യ അവലോകനം ചെയ്യാനെത്തിയവര്‍ക്കാണ് ഈ അനുഭവമുണ്ടായത്. തുടര്‍ച്ചയായി ഫോള്‍ഡ് ചെയ്യുമ്പോള്‍ ഫോണ്‍ സ്‌ക്രീന്‍ പൊട്ടാനോ സ്‌ക്രാച്ച് വീഴാനോ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. പരാതിയായതോടെ വെള്ളിയാഴ്ച ഫോണ്‍ വിപണിയിലിറക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.

മെയ് മൂന്നാം തീയതിയാണ് യുകെ വിപണിയില്‍ ഫോണുകള്‍ എത്തിക്കാനിരുന്നത്. ഏകദേശം 2000 ഡോളര്‍ (1,30,000 രൂപയിലധികം) ആണ് ഈ പുതിയ മോഡലിന് വിലയിട്ടിരുന്നത്. മടക്കുമ്പോള്‍ ഒരു വലിയ സ്മാര്‍ട്‌ഫോണിന്റെ വലിപ്പവും നിവര്‍ത്തുമ്പോള്‍ ഒരു ചെറിയ ടാബ്ലറ് കംപ്യൂട്ടറിന്റെ വലിപ്പവും വരുന്ന സ്‌ക്രീനുകളുണ്ടെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സാംസങ് ഈ ഫോള്‍ഡ് ഫോണുകളുടെ ചില വീഡിയോകളും ഫോട്ടോഗ്രാഫുകളും പുറത്തുവിട്ടത്.

തുടര്‍ച്ചയായി ഫോള്‍ഡ് ചെയ്യുമ്പോള്‍ ഫോണ്‍ സ്‌ക്രീന്‍ പൊട്ടാനോ സ്‌ക്രാച്ച് വീഴാനോ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രവുമല്ല നീക്കം ചെയ്യേണ്ടതാണെന്ന ധാരണയില്‍ വിദഗ്ധരില്‍ ചിലര്‍ സ്‌ക്രീനിനുമേല്‍ ഒട്ടിച്ച ചെറിയ പ്ലാസ്റ്റിക് ആവരണം നീക്കം ചെയ്തതും സ്‌ക്രീനിനെ അപകടത്തിലാക്കി.

രണ്ടുലക്ഷം തവണ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മടക്കാനും നിവര്‍ത്തനും സാധിക്കുമെന്നായിരുന്നു സാംസങിന്റെ അവകാശവാദം. വിപണിയില്‍ വലിയ വിജയമുണ്ടാക്കാനല്ല, സ്മാര്‍ട്‌ഫോണ്‍ ടെക്‌നോളജി രംഗത്ത് ഒരു പുതിയ ട്രെന്‍ഡ് കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ആരംഭഘട്ടത്തിലെ ലക്ഷ്യം എന്ന് സാംസങ് കമ്പനി തന്നെ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW