Sunday, July 21, 2019 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.55 PM

'ലെയ്‌സ്' നിര്‍മ്മിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തു; കര്‍ഷകര്‍ 1.5 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് പെപ്‌സി

uploads/news/2019/04/303895/pototo.jpg

അഹമ്മദാബാദ് : ജങ്ക് ഫുഡായ 'ലെയ്‌സ്' ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തില്‍ ഒന്‍പത് കര്‍ഷകര്‍ക്കെതിരെ പെപ്‌സി കമ്പനിയുടെ കേസ്. ഓരോരുത്തരും 1.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പെപ്‌സിയുടെ ആവശ്യം.

2018ല്‍ പ്രാദേശികമായി കൈമാറി കിട്ടിയ വിത്ത് ഉത്പാദിപ്പിച്ചതിനാണ്
സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ര്ട കമ്പനിയായ പെപ്‌സി കേസ് കൊടുത്തിരിക്കുന്നതും വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതും. ഏപ്രില്‍ ഒന്‍പതിന് പെപ്‌സി കമ്പനിയുടെ കേസ് പരിഗണിച്ച അഹമ്മദാബാദ് കൊമേഴ്‌സ്യല്‍ കോടതി കര്‍ഷകര്‍ക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സാംപിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും അഭിഭാഷകനായ പരസ് സുഖ്‌വാനിയെ കമ്മീഷണറായി നിയോഗിച്ച കോടതി നാളെ കേസ് വീണ്ടും വാദം കേള്‍ക്കുന്നുണ്ട്. ഏപ്രില്‍ 26 വരെ കൃഷിയും വില്‍പനയും നിര്‍ത്തി വെക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് കൊണ്ട് നൂറുകണക്കിന് കര്‍ഷകരും ശാസ്ത്രജ്ഞന്‍മാരും ആക്ടിവിസ്റ്റുകളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.

Ads by Google
Thursday 25 Apr 2019 01.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW