Tuesday, May 21, 2019 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.50 PM

ശ്രീലങ്കയിലെ ഭീകരാക്രമണം: മരിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലത്തീന്‍സഭ; 28ന് ദിവ്യകാരുണ്യ ഞായര്‍ ആചരിക്കും; കൊച്ചിയില്‍ വൈകിട്ട് പ്രതിഷേധ ധര്‍ണ

srilanka explosion

കോട്ടയം: കൊളംബോയില്‍ ഈസ്റ്റര്‍ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും ഐക്യദാര്‍ഡഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ). ഇരകളോടുള്ള ഐക്യവും ഗാഢബന്ധം പ്രകടിപ്പിച്ച് ഈ മാസം 28 ഞായറാഴ്ച സഭ ദിവ്യ കാരുണ്യ ഞായര്‍ ആചരിക്കുമെന്ന് സിസിബിഐ അധ്യക്ഷനും ഗോവ, ദാം ആര്‍ച്ച്ബിഷപുമായ ഫിലിപെ നേരി ഫെരാരോ അറിയിച്ചു.

മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനകളും ഈ ദിവസത്തെ കുര്‍ബാന മധ്യേ നടക്കും. സാധ്യമായ സ്ഥലങ്ങളിലെല്ലാം മെഴുകുതിരിയേന്തി വിശ്വാസികള്‍ പ്രദക്ഷിണവും നടത്തണമെന്നും സിസിബിഐ അംഗങ്ങള്‍ക്കും മേജര്‍ സുപ്പീരിയര്‍മാര്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, ഇന്ന് വൈകിട്ട് 5.30ന് കൊച്ചി രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടക്കും. ബി.ഒ.ടി പാലത്തിനു സമീപം ചേരുന്ന ധര്‍ണ വികാരി ജനറാള്‍ മോണ്‍.പീറ്റര്‍ ചടയങ്ങാട് ഉദ്ഘാടനം ചെയ്യും.

കൊളംബോയിലെ സെന്റ് ആന്റീസ് ദേവാലയം, നെഗോംബുവിലെ സെന്റ് സെബാസ്റ്റിയന്‍ ദേവാലയം, ബാറ്റികലോവയിലെ ഇവാഞ്ചലിക്കല്‍ സിയോണ്‍ ചര്‍ച്ച് എന്നിവിടങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് സ്‌ഫോടന പരമ്പര നടന്നത. ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം 359 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 500 ഓളം പേര്‍ക്ക് പരികേളകല്‍ക്കുകയും ചെയ്തു.

srilanka explosion

Ads by Google
Thursday 25 Apr 2019 01.50 PM
Ads by Google
Loading...
TRENDING NOW